ഞാനറിയാതെ, കാൽച്ചുവട്ടിൽ കൊഴിഞ്ഞു വീണിരിക്കുന്നു വർഷങ്ങൾ, ഇലകൾ പോലെ.. ഞാനറിയാതെ, നിന്റെ വിരൽത്തുമ്പു വിട്ടു ഞാൻ നടന്നിരിക്കുന്നു, ഒരുപാട് ദൂരെ.. വാടിയിരുന്നോ, ഒരു നിമിഷാർദ്ധമെങ്കിലും എനിക്കു വേണ്ടി നിൻ മുഖം.. പരതിയിരുന്നോ, പിൻവിളിക്കായി നീ ഒരു വാക്കെങ്കിലും മനസ്സിൽ.. ദൂരെ, കാണാമറയത്തെ, നൊമ്പരമോ സന്തോഷമോ ഇന്നു നിനക്കു ഞാൻ.. അതോ ദൂരേക്കു പണ്ടേ നീ വലിച്ചെറിഞ്ഞൊരു ഓർക്കാത്തൊരോർമ്മയോ.. ആരെ പഴിക്കണം ഞാൻ നിന്റെ പാഴ്‌വാക്കിനെയോ.. കാണേണ്ടതെന്തു ഞാൻ നീ പ്രണയം തൂക്കിയ തുലാസോ.. ഇനിയും കൊഴിയട്ടെ വർഷങ്ങൾ പെയ്തടിയട്ടെ ഉള്ളം പൊറുക്കട്ടെ നിന്നോട്, എന്നോ ദൂരെ, മൃതിയുടെ അന്തിമ ശ്വാസത്തിലെങ്കിലും ഞാൻ..
Posts
Showing posts from 2019
കഥകളും നുണക്കഥകളും
- Get link
- X
- Other Apps
കഥകൾ തീർത്തും നുണകൾ ആണെന്ന് പൊതുവെ ഒരു പറച്ചിൽ ഉണ്ട്. കഥയെന്നാൽ എഴുതുന്ന ആളിന്റെ തോന്നൽ, ഭാവന അല്ലെങ്കിൽ മനസ്സിന്റെ വിരുത്. തോന്നലുകൾ കാണാൻ പറ്റില്ലല്ലോ. കാണാത്തത് വിശ്വസിക്കാൻ പണ്ടേ നമുക്ക് മടിയാണ്. അപ്പൊ പിന്നെ കഥ നുണയല്ലാതെ പിന്നെന്താ എന്നങ്ങു തീരുമാനിക്കും. ആ തീരുമാനം തന്നെ ആണ് അതിലും വലിയ നുണക്കഥ. നമുക്ക് ചുറ്റും, നമ്മൾ കാണുന്നതും കാണാത്തതുമായ ഓരോരുത്തരും ഓരോ കഥകൾ അല്ലേ? നമ്മുടെ സ്വന്തം ജീവിതം പോലും? എത്രെയെത്ര പച്ചയായ കഥകൾ..ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, കണ്ണ് നനയിക്കുന്ന,ആവേശം കൊള്ളിക്കുന്ന, ചിലപ്പോൾ വിരസമായ, പലപ്പോഴും നമ്മൾ ആലോചിച്ചു കുഴപ്പിക്കുന്ന കഥകൾ. ജീവിച്ചിരിക്കുന്ന കോടിക്കണക്കിനു ആൾക്കാരുടെ ഇടയിൽ, മരിച്ചു പോയ അതിന്റെ പതിന്മടങ്ങു ജീവിതങ്ങളിൽ, ഏതിനെങ്കിലുമൊക്കെ, ഒരു കഥാപാത്രത്തോട് സാമ്യത കാണില്ലേ?എങ്കിൽ പിന്നെ കഥ എങ്ങനെ നുണ മാത്രമാവും?ഭാവനയിൽ കാണുന്ന ചിലതെങ്കിലും,ഒരിക്കൽ എവിടെയെങ്കിലും നടന്നു കാണില്ല എന്ന് ആർക്ക് തറപ്പിച്ചു പറയാൻ ആവും? കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും കോർത്തെടുത്തു വെക്കുമ്പോൾ അതിൽ ഒരു ജീവിതത്തിന്റെയെങ്കിലും അംശം കടന്നു വരാതിരിക്കുന്നതെങ്ങനെ? പിന്നൊ...
എവിടെയാണ് ഈശ്വരൻ?
- Get link
- X
- Other Apps
തീർത്തും ഒരു അമ്പലവാസിയായി വളർന്നത് കൊണ്ട്, എന്റെ ബാല്യത്തിലോ കൗമാരത്തിലോ ഈ ചോദ്യം എന്നെ ഒരിക്കൽ പോലും അലട്ടിയിട്ടില്ല. എന്റെ ഓർമ്മയുടെ അങ്ങേയറ്റത്ത്, അമ്മയെന്ന വാക്കു പരതിയാൽ കാണുന്ന മുഖം എന്റെ പെറ്റമ്മയുടേതല്ല, മറിച്ചു വല്യേച്ചിയുടേതാണ്. ഒരു മന്ത്രം പോലെ കാണാതെ പഠിച്ചുവെച്ചിരുന്ന പ്രാർത്ഥന, ഞാൻ എന്നും ചൊല്ലിയിട്ടും, അത് കേൾക്കാതെ, വല്യേച്ചിയെ കൊണ്ടുപോയപ്പോഴാണ് ഞാൻ ആദ്യമായി മരണത്തെ പേടിച്ചത്, ഈശ്വരനോട് പിണങ്ങിയതും. അന്ന് തന്നെയാവണം ഈ ചോദ്യം ആദ്യമായി എന്റെ മുന്നിൽ വന്നു നിന്നത്. പിന്നീടങ്ങോട്ട് മാറിപ്പോയ എന്റെ ലോകത്തിലെ പലവിധ പ്രതിസന്ധിഘട്ടങ്ങളിൽ ഒന്നും, ഈ ചോദ്യം എന്നെ തളർത്തിയിട്ടില്ല. അസുഖം അമ്മയെക്കൂടെ കൊണ്ടുപോവാൻ വന്നിരിക്കുന്നു എന്ന പൊള്ളുന്ന സത്യത്തിലാണ് പിന്നെ ഞാനീ ചോദ്യം കണ്ടു പതറുന്നത്. ഇതിനുത്തരം പക്ഷെ കുറച്ചെങ്കിലും മനസ്സിലാവാൻ ഞാൻ സങ്കടക്കടൽ പകുതിയിലേറെ നീന്തേണ്ടി വന്നിരിക്കുന്നു. കാണണമെന്ന് ഞാൻ പ്രതീക്ഷിച്ച രൂപമോ, കൊത്തിവെച്ച ഒരു വിഗ്രഹമോ ആയിരുന്നില്ല ഈശ്വരൻ. ഞാൻ തേടിപ്പോയ സ്ഥലങ്ങളിലോ, എന്റെ കാണാമറയത്തുള്ള ഒരു ലോകത്തിലോ ആയിരുന്നില്ല ഈശ്വരൻ. ഈ ലോകത്തെ മറ്റെവിടെ നിന്ന...