അറിഞ്ഞതേയില്ല നീ , എൻ്റെ സങ്കൽപ്പങ്ങളിൽ.. മഴകളെത്ര നനഞ്ഞു നാമെന്ന് തിരകൾ നോക്കി ചേർന്ന് നിന്നെന്ന് കൈകോർത്തു വഴിയേറെ ഒരുമിച്ചു നടന്നെന്ന് നിലാവിൽ ഉറങ്ങാതെ കനവേറെ കണ്ടെന്ന് നെഞ്ചിൻ്റെ താളത്തിൽ മൂളി- പ്പാട്ടുകൾ കെട്ടെന്ന് മൊഴികൾക്ക് കാതോർത്ത് ഉറങ്ങാതെ ഞാനിരുന്നെന്ന് വീണ്ടുമിണങ്ങാനായ് ചിലനേരം പിണക്കങ്ങൾ നടിച്ചെന്ന് നിൻ ചിരികളിൽ അതെപ്പോഴും അലിഞ്ഞുടഞ്ഞെന്ന് എപ്പോഴോ ഞാൻ നീയും നീ ഞാനുമായെന്ന് മതിവരാതെ പ്രണയം നമ്മിൽ തോരാതെ പെയ്യ്തെന്ന്!..
Posts
Showing posts from August, 2024
- Get link
- X
- Other Apps
ഒരു നോട്ടവും കണ്ണുകൾ കൊണ്ട് നമ്മൾ പറയാതിരുന്നൊരു നൂറു കഥകളും, ഒരു ചെറു പുഞ്ചിരിയും അതിൽ പൂക്കുമായിരുന്ന ഒരായിരം വസന്തങ്ങളും, ഒരു കുഞ്ഞു മോഹവും, പിന്നീടൊരുമിച്ചു നാം കാണുമായിരുന്ന ഒരായിരം സ്വപ്നങ്ങളും, ഒരേ മനസ്സും അതുമായി നമ്മൾ ചേർന്നൊഴുകുമായിരുന്നൊരു ജീവിതവും, കാണാതെ, പറയാതെ, പോയതും എനിക്ക് നഷ്ടപ്പെട്ടതൊക്കെയും എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു.. ഞാനേറെ കൊതിച്ചവയായിരുന്നു...