മഴ ചിന്തകൾ
പെണ്ണിൻ്റെ ഈറൻ മുടിത്തുമ്പ് പോലെയാണിന്ന് ഇലകൾ ചുറ്റിനും,
മഴത്തണുപ്പിൻ്റെ നനവിറ്റി-
വീണുകൊണ്ടേയിരിക്കുന്നു..
പറഞ്ഞിട്ടും പറഞ്ഞിട്ടും വാക്കുകൾ തീരാത്തവരെ പോലെയാണിന്ന് വാനവും,
ചാറിയും കനത്തും തോരാതെ, മടുക്കാതെ പെയ്തു കൊണ്ടേയിരിക്കുന്നു..
Comments
Post a Comment