ഒരു നോട്ടവും
കണ്ണുകൾ കൊണ്ട് നമ്മൾ
പറയാതിരുന്നൊരു നൂറു കഥകളും,
ഒരു ചെറു പുഞ്ചിരിയും
അതിൽ പൂക്കുമായിരുന്ന
ഒരായിരം വസന്തങ്ങളും,
ഒരു കുഞ്ഞു മോഹവും,
പിന്നീടൊരുമിച്ചു നാം കാണുമായിരുന്ന
ഒരായിരം സ്വപ്നങ്ങളും,
ഒരേ മനസ്സും
അതുമായി നമ്മൾ ചേർന്നൊഴുകുമായിരുന്നൊരു ജീവിതവും,
കാണാതെ, പറയാതെ, പോയതും
എനിക്ക് നഷ്ടപ്പെട്ടതൊക്കെയും
എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു..
ഞാനേറെ കൊതിച്ചവയായിരുന്നു...
Comments
Post a Comment