നിശബ്ദം

ഇന്നെനിക്ക് എഴുതാൻ ഒന്നുമില്ല.
ഒരുപാടെന്തൊക്കെയോ പറയാൻ ഒരുങ്ങി, വാക്കുകൾ വെമ്പി വീർപ്പുമുട്ടിയ മനസ്സിനെ, മൗനത്തിൻ്റെ മൂടിക കൊണ്ട് ഞാൻ അടച്ചു വെച്ചു. 
നിശ്ശബ്ദതയുടെ വെളുത്ത മൂടുപടം പോലെയൊരു കടലാസും, അതിന് മേൽ അടച്ചു വെച്ച പേനയും എൻ്റെയാ യുദ്ധം കണ്ട് ഊറിച്ചിരിച്ചെന്നു തോന്നുന്നു.

Comments