മനസ്സില്‍ വിഷമം അണപൊട്ടിയൊഴുകി. പൊങ്ങുതടികൾ പോലെ ഓർമ്മകൾ അതിൽ ഒഴുകി നടന്നു. പുറമേക്ക്, ഇടമുറിഞ്ഞു ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീരല്ലാതെ , പൊങ്ങിയും താണും ഇടയ്ക്കു നെടുവീർപ്പുകളായും വീഴുന്ന ശ്വാസമല്ലാതെ, ഒരു അനക്കവുമില്ല. ചുവരിലെങ്ങോ തറച്ച നോട്ടവുമായി നിസ്സംഗത നിറഞ്ഞ മുഖത്തോടെ ഒരേ ഇരിപ്പു മാത്രം.. നിമിഷങ്ങൾ.. മണിക്കൂറുകൾ.. സമയത്തിന് കണക്കില്ലാതെയായി .. വിശപ്പോ ദാഹമോ ഇല്ല, ശരീരത്തെ ആകമാനം മരവിപ്പിച്ചു വിഷമം മാത്രമുണ്ട് .. ചുറ്റുമുള്ള ഒച്ചകൾ വിദൂരതയിൽ നിന്നുള്ള ശബ്ദങ്ങളായി തോന്നി..കാഴ്ചകൾ നേർത്ത നിഴലുകളായും. പുറത്തെ ബഹളങ്ങൾക്കിടയിൽ.. അകമേയുള്ള പേമാരിക്കിടയിൽ.. ഒരു പുകമറയിൽ പെട്ടത് പോലെ ശരീരവും ചിന്തകളും ചലനമറ്റു നിന്നു. വിയോഗത്തിന്റെ തീച്ചൂളകളൊന്നിൽ ഞാൻ വെന്തുകൊണ്ടിരുന്നു..
കൊഴിഞ്ഞു വീണ ഇതളുകൾ കണക്ക്, എൻ്റെ മനസ്സിലിതാ ചിതറിക്കിടക്കുന്നു, വീണ്ടുമൊരു പൂവായ് ഞാൻ കാണാൻ കൊതിക്കുന്ന, നമുക്കിടയിലെ പൊയ്പ്പോയ നിമിഷങ്ങളത്രയും.. എനിക്കു തെറ്റിയ വാക്കുകളൊക്കെയും, മുറിവുകളായിന്നെൻ്റെ ഉള്ളു നീറ്റുന്നു ചെയ്തതും ചെയ്യേണ്ടിയിരുന്നതും എന്നിങ്ങനെ, കുറ്റബോധക്കയങ്ങളിൽ പലവട്ടം ഞാൻ മുങ്ങിത്താഴുന്നു.. ഒക്കെയും മായ്ക്കണം, എന്നിട്ടു ഭംഗിയിൽ വീണ്ടുമൊന്നെഴുതണം ഇനിയൊരിക്കലും നഷ്ടപ്പെടാതെ, ചേർത്തുനിർത്തി നമ്മളെ, കഥപോലെ വ്യർത്ഥമൊരു പ്രതീക്ഷയിലേക്ക് ഞാൻ ഉറ്റുനോക്കുന്നു.. പകരം ആരാലും ആവുകയില്ലെന്ന് പ്രണയമെന്നാൽ എനിക്ക് നീയായിരുന്നെന്ന്, നിന്നിലേക്കുള്ള വഴികൾ ഇനിയൊരിക്കലുമില്ലാതെ, നീ ബാക്കിവച്ചോരോർമ്മകളിൽ, നോവോടെ ഞാൻ തിരിച്ചറിയുന്നു..
ശുഭമസ്തു....!!!
ReplyDeleteall the very best dear.. :)
thanku:)
DeleteBest wishes molu.. :)
ReplyDeletethanx bro:)
Deletelet it be the beginning of a wonderful journey that you are destined to make...
ReplyDelete:)thanku
Deleteഅക്ഷരങ്ങളുടെ കൂട്ടുകാരീ, നിന്റെ തൂലികത്തുമ്പില്‍ നിന്ന് വീഴുന്ന വാക്കുക്കള്‍ക്കായി കാത്തിരിക്കുന്നു.. ആശംസകള്‍ :)
ReplyDeletenandi :)
Deleteഇപ്പോഴാണ് കാണാനും ഇവിടെ ഒന്ന് എഴുതാനും കഴിഞ്ഞത് ...!!!
ReplyDeleteനല്ല തുടക്കം.... നന്നായി വരട്ടേ .... !!!