Posts

Showing posts from October, 2024
കൊഴിഞ്ഞു വീണ ഇതളുകൾ കണക്ക്, എൻ്റെ മനസ്സിലിതാ ചിതറിക്കിടക്കുന്നു, വീണ്ടുമൊരു പൂവായ്  ഞാൻ കാണാൻ കൊതിക്കുന്ന, നമുക്കിടയിലെ പൊയ്പ്പോയ നിമിഷങ്ങളത്രയും.. എനിക്കു തെറ്റിയ വാക്കുകളൊക്കെയും, മുറിവുകളായിന്നെൻ്റെ ഉള്ളു നീറ്റുന്നു ചെയ്തതും ചെയ്യേണ്ടിയിരുന്നതും എന്നിങ്ങനെ, കുറ്റബോധക്കയങ്ങളിൽ പലവട്ടം ഞാൻ മുങ്ങിത്താഴുന്നു.. ഒക്കെയും മായ്ക്കണം,  എന്നിട്ടു ഭംഗിയിൽ വീണ്ടുമൊന്നെഴുതണം ഇനിയൊരിക്കലും നഷ്ടപ്പെടാതെ, ചേർത്തുനിർത്തി നമ്മളെ, കഥപോലെ വ്യർത്ഥമൊരു പ്രതീക്ഷയിലേക്ക്  ഞാൻ ഉറ്റുനോക്കുന്നു.. പകരം ആരാലും ആവുകയില്ലെന്ന് പ്രണയമെന്നാൽ എനിക്ക് നീയായിരുന്നെന്ന്, നിന്നിലേക്കുള്ള വഴികൾ  ഇനിയൊരിക്കലുമില്ലാതെ, നീ ബാക്കിവച്ചോരോർമ്മകളിൽ, നോവോടെ  ഞാൻ തിരിച്ചറിയുന്നു..