പണ്ട് Infy ബ്ലോഗ്സിൽ എഴുതിക്കൊണ്ടിരുന്ന കാലത്ത് , ഇന്നത്തെ ഒരു എക്സ്-സുഹൃത്ത് ഒരിക്കൽ പറഞ്ഞു, ' നീ എപ്പോഴും വായിക്കുന്നവരെ ഒരു കയ്യകലത്തിൽ നിർത്തുന്നു. നീ നിന്നെപ്പറ്റി എഴുതാത്തത് എന്താണ് ' എന്ന്. സുഹൃത്തേ , ആ പരാതി , നീ വായിക്കാനിടയില്ലെങ്കിലും ഞാനിന്നു തീർക്കുന്നു. ഇത് നൂറു ശതമാനം എന്നെപ്പറ്റി മാത്രമാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ, ഒരു കുന്നു മണൽത്തരികളോളം സൗഹൃദങ്ങൾ നമുക്കൊപ്പമുണ്ടാവും. എന്നാൽ കാലത്തിന്റെ ഒഴുക്കിൽ ആ മണൽത്തരികളൊക്കെ നമ്മെ വിട്ടു പോവുന്നു. ബാക്കിയാവുന്നത്, സ്വർണ്ണത്തരികൾ പോലെ, വളരെ.. വളരെ കുറച്ചു ആത്മാർത്ഥ സൗഹൃദങ്ങളാണ്. സുഹൃത്തേ, നീയൊരു മണൽത്തരിയായിപ്പോയി. എന്നാലും നീ പറഞ്ഞത് എനിക്കിന്നുമോർമ്മയുണ്ട്. നമ്മൾ ഒരിക്കലും ഒരാളെയും കളിയാക്കരുത്. ഈയൊരു കളിയാക്കൽ ഒരുപാട് എറ്റുവാങ്ങേണ്ടി വന്ന എന്റെ അനുഭവത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് തരുന്ന ഉപദേശമാണത്. കാരണം, നിങ്ങളത് ചെയ്താൽ, വർഷങ്ങൾക്ക് ശേഷം അവരുടെ ഓർമകളിൽ നിങ്ങളവർക്കൊരു മുള്ള് മാത്രമാവും. കുത്തിനോവിച്ച വേദന കൊണ്ട് മാത്രം ഓർമ്മിക്കപ്പെടുന്ന ഒരു മുള്ള്. ആണിന് മൂക്കിന് താഴെ രോമം വളർന്നാൽ അഭിമാനവും, ഹോർമോണിന്റെയോ ജ...
യാത്രകള്‍ എന്നും ഒരു ഉണര്‍വ്വാണു തരിക. ശരീരത്തിനേക്കാള്‍ ഏറെ, ദിനചര്യകളുടെ മടുപ്പിക്കുന്ന വിരസത എന്ന കൂട്ടില്പ്പെട്ട മനസ്സിനു അതൊരു ആശ്വാസത്തിലേക്കുള്ള തുറന്നു വിടല്‍ ആണു. വ്യത്യസ്ത കാഴ്ച്ചകള്‍ സമ്മാനിക്കുന്ന കൗതുകം കൊണ്ട്, അപരിചിതങ്ങളായ ഒരുപാട് മുഖങ്ങളിലെ പുതുമ കൊണ്ട്, സംസ്ക്കാരങ്ങളുടെ ആശ്ചര്യമുളവാക്കുന്ന വൈവിധ്യം കൊണ്ട്.. അങ്ങനെ പല കാരണങ്ങളാണു സമയത്തിന്റെ ഒരുപാട് ഏടുകള്ക്കിപ്പുറവും ചില യാത്രകളെ മനസ്സില്‍ മായാതെ നിര്‍ത്തുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അത്തരത്തില്‍ ഒന്നിന്റെ ഓര്മ്മകളാണിനി.. പതിവിനു വിപരീതമായി അത്തവണ കേരളത്തിനപ്പുറത്തേക്ക് എങ്ങോട്ടെങ്കിലും പോകാം എന്ന ആശയം ചിന്തകളെ കൊണ്ടെത്തിച്ചത് മൂകാംബികയില്‍ ആണ്. കുടുംബസമേതം ആയതുകൊണ്ട് ദൂരം ഒരു പ്രശ്നമായിരുന്നില്ല. ലക്ഷ്യം കൊല്ലൂരും കുടജാദ്രിയും ആയതുകൊണ്ടാവാം, ഒരു ഭക്തിയുടെ പരിവേഷം. തീര്‍ത്തും ഒരു തീര്‍ഥാടനത്തിന്റെ ഛായ അതിനു വരാതിരിക്കാന്‍ ബസ്സില്‍ പോകാം എന്ന് തീരുമാനിച്ചു. ഗുരുവായരില്‍ നിന്ന് മൂകാംബികക്ക് രാത്രി ബസ് സര്‍വീസ് ഉണ്ട്. നേരം പുലരുമ്പോള്‍ അങ്ങെത്താം. പിന്നെ ഒരു ദിവസം മൂകാംബികയില്‍, പിറ്റേന്ന് കുടജാദ്രിക്ക്,നാലാംനാള്‍ ത...
ശുഭമസ്തു....!!!
ReplyDeleteall the very best dear.. :)
thanku:)
DeleteBest wishes molu.. :)
ReplyDeletethanx bro:)
Deletelet it be the beginning of a wonderful journey that you are destined to make...
ReplyDelete:)thanku
Deleteഅക്ഷരങ്ങളുടെ കൂട്ടുകാരീ, നിന്റെ തൂലികത്തുമ്പില്‍ നിന്ന് വീഴുന്ന വാക്കുക്കള്‍ക്കായി കാത്തിരിക്കുന്നു.. ആശംസകള്‍ :)
ReplyDeletenandi :)
Deleteഇപ്പോഴാണ് കാണാനും ഇവിടെ ഒന്ന് എഴുതാനും കഴിഞ്ഞത് ...!!!
ReplyDeleteനല്ല തുടക്കം.... നന്നായി വരട്ടേ .... !!!