അവള്‍

അവൾ..
അകമേ, പതിയെ വിരിഞ്ഞൊരു
പൂവോ
ഉള്ളിൽ നിനക്കാതെ പെയ്തൊരു 
മഴയോ

അവളുടെ..
മിഴിവേറും, ചെറു നനവാർന്ന
മിഴികളോ
നെഞ്ചിലുടക്കി വലിച്ചതാ- 
നറുപുഞ്ചിരിയോ

അവളറിഞ്ഞില്ല..
ഞാനെയ്ത
നോട്ടങ്ങളോ,
പറയാതൊളിപ്പിച്ച, കുന്നോളം
വാക്കുകളോ

അവളെ..
കാത്തിരുന്നു  നിമിഷങ്ങളെണ്ണിയൊരീ
മനസ്സോ
പക്ഷേ, കാണുമ്പോളെന്നും മൂകമായ്
എന്തിനോ

അവളിന്ന്..
കേൾക്കാൻ കൊതിക്കുന്ന
ശബ്ദമോ
ഒരുമാത്ര കണ്ടെങ്കിലെന്നു തിരയുന്ന
മുഖമോ
ഈ നെഞ്ചിലെ തീരാ വിങ്ങലോ
എങ്കിലും,
എനിക്കേറ്റവും പ്രിയപ്പെട്ടവളോ..

Comments

Popular posts from this blog

വിയോഗം