അറിഞ്ഞതേയില്ല നീ ,
എൻ്റെ സങ്കൽപ്പങ്ങളിൽ..
മഴകളെത്ര നനഞ്ഞു നാമെന്ന്
തിരകൾ നോക്കി ചേർന്ന് നിന്നെന്ന്
കൈകോർത്തു വഴിയേറെ
ഒരുമിച്ചു നടന്നെന്ന്
നിലാവിൽ ഉറങ്ങാതെ
കനവേറെ കണ്ടെന്ന്
നെഞ്ചിൻ്റെ താളത്തിൽ മൂളി-
പ്പാട്ടുകൾ കെട്ടെന്ന്
മൊഴികൾക്ക് കാതോർത്ത്
ഉറങ്ങാതെ ഞാനിരുന്നെന്ന്
വീണ്ടുമിണങ്ങാനായ് ചിലനേരം
പിണക്കങ്ങൾ നടിച്ചെന്ന്
നിൻ ചിരികളിൽ അതെപ്പോഴും അലിഞ്ഞുടഞ്ഞെന്ന്
എപ്പോഴോ ഞാൻ നീയും
നീ ഞാനുമായെന്ന്
മതിവരാതെ പ്രണയം
നമ്മിൽ തോരാതെ പെയ്യ്തെന്ന്!..
Comments
Post a Comment