പണ്ട് Infy ബ്ലോഗ്സിൽ എഴുതിക്കൊണ്ടിരുന്ന കാലത്ത് , ഇന്നത്തെ ഒരു എക്സ്-സുഹൃത്ത് ഒരിക്കൽ പറഞ്ഞു, ' നീ എപ്പോഴും വായിക്കുന്നവരെ ഒരു കയ്യകലത്തിൽ നിർത്തുന്നു. നീ നിന്നെപ്പറ്റി എഴുതാത്തത് എന്താണ് ' എന്ന്. സുഹൃത്തേ , ആ പരാതി , നീ വായിക്കാനിടയില്ലെങ്കിലും ഞാനിന്നു തീർക്കുന്നു. ഇത് നൂറു ശതമാനം എന്നെപ്പറ്റി മാത്രമാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ, ഒരു കുന്നു മണൽത്തരികളോളം സൗഹൃദങ്ങൾ നമുക്കൊപ്പമുണ്ടാവും. എന്നാൽ കാലത്തിന്റെ ഒഴുക്കിൽ ആ മണൽത്തരികളൊക്കെ നമ്മെ വിട്ടു പോവുന്നു. ബാക്കിയാവുന്നത്, സ്വർണ്ണത്തരികൾ പോലെ, വളരെ.. വളരെ കുറച്ചു ആത്മാർത്ഥ സൗഹൃദങ്ങളാണ്. സുഹൃത്തേ, നീയൊരു മണൽത്തരിയായിപ്പോയി. എന്നാലും നീ പറഞ്ഞത് എനിക്കിന്നുമോർമ്മയുണ്ട്. നമ്മൾ ഒരിക്കലും ഒരാളെയും കളിയാക്കരുത്. ഈയൊരു കളിയാക്കൽ ഒരുപാട് എറ്റുവാങ്ങേണ്ടി വന്ന എന്റെ അനുഭവത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് തരുന്ന ഉപദേശമാണത്. കാരണം, നിങ്ങളത് ചെയ്താൽ, വർഷങ്ങൾക്ക് ശേഷം അവരുടെ ഓർമകളിൽ നിങ്ങളവർക്കൊരു മുള്ള് മാത്രമാവും. കുത്തിനോവിച്ച വേദന കൊണ്ട് മാത്രം ഓർമ്മിക്കപ്പെടുന്ന ഒരു മുള്ള്. ആണിന് മൂക്കിന് താഴെ രോമം വളർന്നാൽ അഭിമാനവും, ഹോർമോണിന്റെയോ ജ...
ഹരിശ്രീ അപ്രതീക്ഷിതമായി പെയ്യുന്ന രാത്രിമഴ, ഇവിടെ ഞാന്‍ ആദ്യമായി എഴുതുന്ന ഈ വാക്കുകള്‍ക്ക് കൂട്ടാവുന്നത് ഒരു നിമിത്തമാവാം.. അക്ഷരി - മഴയെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു മനസ്സിന്റെ നിറത്തട്ടില് നിന്നും നിനവുകള്‍ പെയ്തിറങ്ങുന്നിടം..
Comments
Post a Comment