Posts

Showing posts from September, 2025

അവള്‍

അവൾ.. അകമേ, പതിയെ വിരിഞ്ഞൊരു പൂവോ ഉള്ളിൽ നിനക്കാതെ പെയ്തൊരു  മഴയോ അവളുടെ.. മിഴിവേറും, ചെറു നനവാർന്ന മിഴികളോ നെഞ്ചിലുടക്കി വലിച്ചതാ-  നറുപുഞ്ചിരിയോ അവളറിഞ്ഞില്ല.. ഞാനെയ്ത നോട്ടങ്ങളോ, പറയാതൊളിപ്പിച്ച, കുന്നോളം വാക്കുകളോ അവളെ.. കാത്തിരുന്നു  നിമിഷങ്ങളെണ്ണിയൊരീ മനസ്സോ പക്ഷേ, കാണുമ്പോളെന്നും മൂകമായ് എന്തിനോ അവളിന്ന്.. കേൾക്കാൻ കൊതിക്കുന്ന ശബ്ദമോ ഒരുമാത്ര കണ്ടെങ്കിലെന്നു തിരയുന്ന മുഖമോ ഈ നെഞ്ചിലെ തീരാ വിങ്ങലോ എങ്കിലും, എനിക്കേറ്റവും പ്രിയപ്പെട്ടവളോ..