Posts

Showing posts from September, 2024

ഒരു ഡയറിക്കുറിപ്പ്

ഇന്ന് സുനി വന്നിരുന്നു, അപ്രതീക്ഷിതമായി..ഓർക്കാപ്പുറത്ത് ഓടിവന്നു ചാറിപ്പോയ മഴ പോലെ. മഴ കൊള്ളാൻ വേണ്ടി കൈ നീട്ടിയപ്പോഴേക്കും തീർന്നു പോയ മഴ പോലെ ആയി ആ വരവ്.  7 വർഷം ആയി നേരിൽ കണ്ടിട്ട്. ഒരു മെസ്സേജിലൂടെ എങ്കിലും സംസാരിച്ചിട്ട് ഒരു കൊല്ലത്തിനും മേലെ ആയി കാണണം. എങ്കിലും എപ്പോൾ കാണുമ്പോഴും, ഇടയിൽ കൊഴിഞ്ഞു പോയ സമയത്തിന്, അകൽച്ചയുടെ ഒരു തോന്നൽ പോലും ഉണ്ടാക്കാൻ സാധിക്കാറില്ല ഞങ്ങൾക്കിടയിൽ. എൻ്റെ ജീവിതത്തിൽ വളരെ വളരെ ചുരുക്കം ആളുകളെ എനിക്ക് അങ്ങനെയുള്ളു.. എൻ്റേതെന്നു പറയാൻ!..അതിലൊരാളാണ് സുനി. എറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ ഒരോരുത്തരും എന്നെ വിളിക്കുന്നത് ഓരോ പേരാണ്. സുനിക്ക് ഞാൻ എന്നും  ' സിസിക്കുട്ടി ' യായിരുന്നു. ഏട്ടൻ എന്ന് ഞാൻ ഒരിക്കലും ഉറക്കെ വിളിച്ചു കാണില്ല, മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കാണുമെങ്കിലും.  എങ്കിലും സുനിക്ക് അതറിയാമായിരുന്നു എന്നെനിക്ക് ഉറപ്പാണ്. ജനിച്ചു വളർന്ന നാട്ടിൻപുറം വിട്ട്, പുതിയ നഗരം, ആളുകൾ, ആദ്യത്തെ ജോലി എന്നീ അങ്കലാപ്പിൽ കൈ പിടിച്ച് നടത്തിക്കാൻ മുതൽ, പഠിപ്പിക്കാൻ, ശാസിക്കാൻ, തെറ്റുകളിൽ സ്നേഹത്തോടെ തിരുത്താൻ, പരാതികൾ കേൾക്കാൻ, കരയുമ്പോൾ സാരമില്ലെന...
എല്ലാവർക്കും ഭാവിയെക്കുറിച്ച് അറിയാനാണ് ആഗ്രഹം.  കാത്തിരിക്കുന്ന സമയത്തെ, പ്രതീക്ഷിക്കുന്ന നേട്ടങ്ങളെ, വരാനിരിക്കുന്ന അവസ്ഥകളെ, നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയണം. ചില ഭയങ്ങൾ തരുന്ന ആശങ്കകളെ ചൊല്ലിയോ, അനിശ്ചിതത്വം എല്ലായ്പ്പോഴും സുഖകരമല്ലാത്തത് കൊണ്ടോ..അറിയില്ല, കൗതുകം എപ്പോഴും ഭാവിയോടാണ്. ഇന്നിൽ നിന്നുകൊണ്ട് നാളെകളെ അറിഞ്ഞാൽ മതി എല്ലാവർക്കും. ഞാൻ നേരെ തിരിച്ചാണ് ഈ കാര്യത്തിൽ. കൂട്ടത്തിൽ ഒരുപക്ഷേ ഒറ്റ. എഴുതുന്നവർക്ക് പണ്ടെ കുറച്ച് കിറുക്കുണ്ട്. അതിൻ്റെ അളവ് കൂടിയും കുറഞ്ഞും നിൽക്കുന്നു എന്നേ ഒള്ളു. അതുകൊണ്ടും കൂടി ആവാം. എനിക്കറിയില്ല.  എനിക്ക് കാണേണ്ടത് ഇന്നലെകളെയാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതും അതാവും. ഭൂതകാലത്തിനെ കാണാൻ ഉള്ള കണ്ണ്.  ഞാൻ "ഓർമ്മകളുടെ സൂക്ഷിപ്പുകാരി" എഴുതി കഴിഞ്ഞ്, അതാദ്യം വായിച്ചൊരാളെന്നോട് ചോദിച്ചു, അന്യരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോട്ടം ആണോ ഉദ്ദേശിച്ചത് എന്ന്. ഞാൻ ചിരിച്ചുകൊണ്ടപ്പോൾ പറഞ്ഞു പുസ്തകം തുറന്നു വായിക്കണം എന്ന് ഞാൻ പറഞ്ഞില്ല , നിങ്ങളുടെ പുറംചട്ടകൾ കാണുമ്പോൾ ഉള്ള കൗതുകം, ഉള്ളിലെ ജീവിതത്തിൽ നിങ്ങളും നിങ്ങൾക്ക് ചുറ്റുമുള്ളവരും ...