വിയോഗം

മനസ്സില്‍ വിഷമം അണപൊട്ടിയൊഴുകി. പൊങ്ങുതടികൾ പോലെ ഓർമ്മകൾ അതിൽ ഒഴുകി നടന്നു.
പുറമേക്ക്, ഇടമുറിഞ്ഞു ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീരല്ലാതെ , പൊങ്ങിയും താണും ഇടയ്ക്കു നെടുവീർപ്പുകളായും വീഴുന്ന ശ്വാസമല്ലാതെ, ഒരു അനക്കവുമില്ല. ചുവരിലെങ്ങോ തറച്ച നോട്ടവുമായി നിസ്സംഗത നിറഞ്ഞ മുഖത്തോടെ ഒരേ ഇരിപ്പു മാത്രം..
നിമിഷങ്ങൾ.. മണിക്കൂറുകൾ.. സമയത്തിന് കണക്കില്ലാതെയായി .. വിശപ്പോ ദാഹമോ ഇല്ല, ശരീരത്തെ ആകമാനം മരവിപ്പിച്ചു വിഷമം മാത്രമുണ്ട് .. ചുറ്റുമുള്ള ഒച്ചകൾ വിദൂരതയിൽ നിന്നുള്ള ശബ്ദങ്ങളായി തോന്നി..കാഴ്ചകൾ നേർത്ത നിഴലുകളായും.

പുറത്തെ ബഹളങ്ങൾക്കിടയിൽ.. അകമേയുള്ള പേമാരിക്കിടയിൽ.. ഒരു പുകമറയിൽ  പെട്ടത്  പോലെ ശരീരവും ചിന്തകളും ചലനമറ്റു നിന്നു.
വിയോഗത്തിന്റെ തീച്ചൂളകളൊന്നിൽ ഞാൻ വെന്തുകൊണ്ടിരുന്നു..

Comments

Popular posts from this blog

അവള്‍