Posts

ഭക്തി

Image
എന്താണ് ഭക്തി കണ്ണാ? ഓരോ തവണ നിന്നെ കണ്ണു നിറയെ കണ്ടിട്ടും മതിയായില്ലെന്ന് എൻ്റെ കണ്ണുകൾ പറയുന്നു. നിൻ്റെ നടക്കൽ പലവുരു തൊഴുതിട്ടും, എൻ്റെ കൈകൾക്ക് തൃപ്തി വരുന്നില്ല. നിൻ്റെ അമ്പലമുറ്റത്ത് എത്ര തവണ നടന്നിട്ടും, ഇനിയും എന്നു പറഞ്ഞെൻ്റെ കാലുകൾ മുന്നോട്ടായുന്നു.  എത്ര ജപിച്ചിച്ചിട്ടും മതിവരാതെ,  നിൻ്റെ നാമങ്ങൾ എൻ്റെ നാവിൻതുമ്പത്ത് തത്തിക്കളിക്കുന്നു.  ഒരു നൂറു കാര്യങ്ങളിൽ മേയുന്ന മനസ്സിലും നിൻ്റെ മുഖം മായാതെ നിൽക്കുന്നു. ഇതോ ഭക്തി? എവിടെയാണ് നീ കണ്ണാ? എനിക്കു ചുറ്റുമുള്ള ഓരോ കണികയിലും ഉണ്ടെന്ന് പറയുന്നു നീ. ഞാൻ കാണുന്ന ഓരോ ചെറു പുഞ്ചിരിയിലും ഉണ്ട് നീ. ഉള്ളു വിങ്ങുന്ന നേരത്ത് ഇനി മതി എന്ന മനസ്സിൻ്റെ തോന്നലിൽ ഇല്ലേ നീ? കണ്ണൊന്നടച്ചാൽ കൂടെയുണ്ടെന്ന വിശ്വാസത്തിലും നീ. തനിച്ചിരിക്കുമ്പോൾ കൂട്ടായി, എന്നെ തൊടുന്ന മഴയായി, കാറ്റായി, വെളിച്ചമായി..എന്തിന്, ഇരുളിൽ മനസ്സിൻ്റെ ധൈര്യമായി പോലും നീ. ഈ കയ്യൊന്ന് നീട്ടിയാൽ അതിനറ്റം ഞാൻ കാണാതെ എങ്കിലും പിടിക്കുന്നുവോ നീ? മനസ്സു മുഴുവനും നിറഞ്ഞ്, ഇനിയീ ഞാൻ തന്നെയും ആകുന്നുവോ നീ.

അൽപ്പം സ്വകാര്യം

Image
ഞാൻ ഒരു എഴുത്തുകാരി അല്ലേയല്ല. അങ്ങനെ കളിയായി പോലും പറയുന്നവരെ ഞാൻ ഉടനെ തിരുത്താറുണ്ട്. എനിക്ക് ആരോ കടം തരുന്ന വാക്കുകൾ ആണ് ഞാൻ ഇന്നുവരെ എഴുതിയിട്ടുള്ളതും, ഇപ്പോൾ എഴുതുന്നതുമായ എല്ലാം എന്ന് പറയാറാണ് പതിവ്. വായിക്കുന്നവർക്ക് വേണ്ടി മാത്രം എഴുതാതെ, പറയുന്ന കാര്യത്തിലൂന്നി എഴുതാൻ എന്നും സാധിക്കണം എന്ന ആഗ്രഹം മാത്രമേ ഇതിൽ എൻ്റെതായുള്ളു. എന്നിരുന്നാലും,  പൊന്ന് അതൊരു തരിയായാലും പൊന്നുതന്നെ എന്നുള്ളത് കൊണ്ട്, ഞാൻ എൻ്റെ എഴുത്തിനെ ഈശ്വരാനുഗ്രഹം ആയി കാണുന്നു. ഞാൻ പ്രാർത്ഥിക്കുന്ന ഭഗവാൻ്റെ മുന്നിൽ എഴുതുന്ന ഓരോന്നും മനസ്സാ സമർപ്പിക്കുന്നു. കവിതയിൽ കൈവെച്ചിട്ടുണ്ടെങ്കിലും, ഞാൻ സാധാരണ കഥകൾ ആണ് എഴുതാറ്. കണ്ടറിഞ്ഞതോ, കേട്ടറിഞ്ഞതോ, വായിച്ചറിഞ്ഞതോ അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞതോ ആയവ. അപ്പോൾ ചോദിച്ചേക്കാം, ആദ്യം പറഞ്ഞ മൂന്നും ഒരു തരത്തിൽ അനുഭവങ്ങൾ തന്നെയല്ലേ എന്ന്. അതെ. എന്നിട്ടും അത് വീണ്ടും എടുത്ത് പറഞ്ഞത് സ്വന്തം അനുഭവം എന്ന് അടിവരയിട്ട് പറയാൻ ആണ്. പൊതുവേ ഞാൻ എന്നെപ്പറ്റി  എടുത്തെഴുതാറില്ല. വായിക്കുന്നവരെ നീ എപ്പോഴും ഒരു കൈയകലത്തിൽ നിർത്തുന്നു എന്ന് പരാതി കേട്ടിട്ടുണ്ട് മുന്നേ. അ...

തിരിച്ചു പോക്ക്

അമ്മക്ക് മരിക്കാൻ ഭയമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടാവും അവസാന നിമിഷം ആ പ്രാണൻ ദേഹം വിട്ട് പോവാൻ മടിച്ചത്. ' ഇങ്ങനെ ഇട്ട് വലിപ്പിക്കാതെ അങ്ങോട്ട് തീർത്തേക്കണെ' എന്നുള്ള അയൽവാസിയുടെ പ്രാർത്ഥന കേട്ടിട്ടാണ് അമ്മ പോയത് എന്ന് അവർ അതിന് ശേഷം അവകാശപ്പെട്ടു എങ്കിലും, സത്യം എനിക്കല്ലേ അറിയൂ.  ഭയം അമ്മയെ കീഴ്പ്പെടുത്തിയതാണോ അതോ അമ്മക്ക് ആ ഭയത്തിൻ്റെ നിരർത്ഥകത മനസ്സിലായതാവുമോ? അറിയില്ല. അതെന്ത് തന്നെ ആയാലും, അമ്മ പോയി. നിരത്താൻ ആകാത്ത വലിയൊരു ശൂന്യത ഇനി ജീവിതാവസാനം വരെ എന്നെ നോക്കി പുച്ഛിക്കും എന്ന് അമ്മക്ക് അറിയുമായിരുന്നോ ആവോ. അത് നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഇന്നുമിരിക്കുന്ന എന്നെ കാണുന്നുണ്ടോ ആവോ. എനിക്ക് മരിക്കാൻ ഭയം തോന്നിയിട്ടില്ല. ജനിക്കുന്നതിനു മുൻപ് തന്നെ മരണം എഴുതപ്പെട്ടിരിക്കുന്നു എന്നാണല്ലോ. എൻ്റേത് എങ്ങനെ ആവുമെന്ന് ഒരു ആകാംക്ഷ തോന്നിയിട്ടുണ്ട്. വെള്ളം എനിക്ക് പേടിയാണ്. അതുകൊണ്ട് ഒരു മുങ്ങി മരണം ആവരുത് എന്നെ ഒള്ളു. വെപ്രാളത്തിൽ കയ്യ്കാലിട്ട് അടിച്ച്, മലമൂത്ര വിസർജനം ചെയ്ത് ഒരു ഭീരുവിനെപ്പോലെ പോവരുതെന്നും ആഗ്രഹം ഉണ്ട്.  ആകാശദൂദ് സിനിമ കണ്ട് leukemia വരണം എന...

അഗ്നിപരീക്ഷ

ഹേ അഗ്നി, എൻ്റെ കാൽക്കീഴിൽ ചുവന്നു തുടങ്ങുന്ന കനലിൻ്റെയോ, ഫണം വിടർത്തി എന്നെ പൊതിയാൻ തുടങ്ങുന്ന നിൻ്റെ തീനാളങ്ങളുടെയോ ചൂട് ഞാനിപ്പോൾ അറിയുന്നില്ല. ഇതുവരെ ഒന്നായിരുന്ന ശരീരം വിട്ട് എൻ്റെയീ ജീവൻ പോയെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി. ധാരയായി ഒഴുകുന്ന എൻ്റെ കണ്ണുനീര് ഞാനിവിടെ ഉണ്ടെന്ന് നിനക്ക് കാട്ടിത്തരും. ആ കണ്ണുനീരിൽ നിന്ന് പക്ഷേ നീ മാറിക്കൊൾക. അത് നിന്നിൽ വീഴാതിരിക്കട്ടെ. പരീക്ഷക്കൊടുവിൽ എനിക്ക് അഗ്നിശുദ്ധിയേകാൻ വന്ന നിനക്ക്, അത് വീണാൽ പൊള്ളും.  അഗ്നിയെ പോലും പൊളിക്കാൻ എൻ്റെ ഒരു തുള്ളി കണ്ണുനീരിന് കഴിയുന്നു എങ്കിൽ നീ അറിയുക, നിന്നിലും വലിയൊരു അഗ്നിപരീക്ഷയിൽ എൻ്റെ മനസ്സ് വെന്തുരുകുകയാണെന്ന്. അത് താണ്ടി ഞാൻ വരുമെങ്കിൽ നീ കാണുക, നിൻ്റെ നാളങ്ങളുടെ പട്ടുടുത് നിൽക്കുന്ന,  ഇനിയൊന്നിനും തൊടാൻ ആവാത്ത എന്നിലെ തെളിഞ്ഞ ജീവാഗ്നിയെ, വിശുദ്ധി നേടിയ ഈ മനസ്സിനെ, നിന്നെത്തന്നെ.

വാച്ച് പുരാണം

Image
ഇത് ഒരു വാച്ചിൻ്റെ കഥയാണ്. സത്യത്തിൽ കാൺമാനില്ല എന്ന തലേക്കെട്ടോട് കൂടി പറയേണ്ട സംഭവ കഥ. അതും അല്ലെങ്കിൽ ജീവനില്ലാത്ത വസ്തുക്കൾക്ക് ഒരു ചരമ പേജ് ഉണ്ടായിരുന്നു പത്രത്തിൽ എങ്കിൽ , അതിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് പറയേണ്ട ഒരുത്തൻ്റെ കഥ. സംഭവം എട്ടോ ഒൻപതോ കൊല്ലങ്ങൾക്ക് മുൻപ് ആണ്. " Fastrack" എന്ന വാച്ച് ബ്രാൻഡ് ഇന്നത്തെക്കാളും പ്രസിദ്ധമായ സമയം. ആറ്റുനോറ്റ് ഞാൻ ഒരു Fastrack വാച്ച് വാങ്ങാൻ തീരുമാനിച്ചു. ജോലിയുള്ളത് കൊണ്ട് പൈസ പ്രശ്നം ഉണ്ടായിരുന്നില്ല. സിറ്റിയിലെ കട എവിടെയാണെന്നും അറിയാം.  ഒറ്റക്ക് പോയി വാങ്ങാൻ പ്രശ്നവുമില്ല. പക്ഷേ പ്രശ്നം മറ്റൊന്നാണ്. എനിക്ക് വാച്ച് വാഴില്ല!!. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്ധ വിശ്വാസമോ എന്ന് നിങ്ങൾക്ക് തോന്നാം. അന്ന് covid ഇല്ലാക്കാലവും ആണ്. എന്നിട്ടും,  എന്നോർത്ത് നിങ്ങൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ സത്യമാണ്. ചരിത്രം പറഞ്ഞിട്ട് വിഷയത്തിലേക്ക് കടക്കാം അല്ലേ? എന്തായാലും വീട്ടിൽ അല്ലേ? വായിക്കാൻ നിങ്ങൾക്ക് ഇഷ്ടം പോലെ സമയവുമുണ്ട്. ആദ്യമായി ഒരു വാച്ച് കിട്ടുന്നത് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് എന്നാണ് ഓർമ്മ. ഒരുപാട് ആഗ്രഹിച്...

സൗപര്‍‌ണ്ണികാമൃതം

യാത്രകള്‍ എന്നും ഒരു ഉണര്‍‌വ്വാണു തരിക. ശരീരത്തിനേക്കാള്‍ ഏറെ, ദിനചര്യകളുടെ മടുപ്പിക്കുന്ന വിരസത എന്ന കൂട്ടില്പ്പെട്ട മനസ്സിനു അതൊരു ആശ്വാസത്തിലേക്കുള്ള തുറന്നു വിടല്‍ ആണു. വ്യത്യസ്ത കാഴ്ച്ചകള്‍ സമ്മാനിക്കുന്ന കൗതുകം കൊണ്ട്, അപരിചിതങ്ങളായ ഒരുപാട് മുഖങ്ങളിലെ പുതുമ കൊണ്ട്, സംസ്ക്കാരങ്ങളുടെ ആശ്ചര്യമുളവാക്കുന്ന വൈവിധ്യം കൊണ്ട്.. അങ്ങനെ പല കാരണങ്ങളാണു സമയത്തിന്റെ ഒരുപാട് ഏടുകള്ക്കിപ്പുറവും ചില യാത്രകളെ മനസ്സില്‍ മായാതെ നിര്ത്തുന്നത്.വര്ഷങ്ങള്ക്ക് മുന്പ് നടന്ന അത്തരത്തില്‍ ഒന്നിന്റെ ഓര്മ്മകളാണിനി.. പതിവിനു വിപരീതമായി അത്തവണ കേരളത്തിനപ്പുറത്തേക്ക് എങ്ങോട്ടെങ്കിലും പോകാം എന്ന ആശയം ചിന്തകളെ കൊണ്ടെത്തിച്ചത് മൂകാംബികയില്‍ ആണ്. കുടുംബസമേതം ആയതുകൊണ്ട് ദൂരം ഒരു പ്രശ്നമായിരുന്നില്ല. ലക്ഷ്യം കൊല്ലൂരും കുടജാദ്രിയും ആയതുകൊണ്ടാവാം, ഒരു ഭക്തിയുടെ പരിവേഷം. തീര്‍ത്തും ഒരു തീര്ഥാടനത്തിന്റെ ഛായ അതിനു വരാതിരിക്കാന് ബസ്സില്‍ പോകാം എന്ന് തീരുമാനിച്ചു. ഗുരുവായരില്‍ നിന്ന് മൂകാംബികക്ക് രാത്രി ബസ് സര്‍‌വീസ് ഉണ്ട്. നേരം പുലരുമ്പോള്‍ അങ്ങെത്താം. പിന്നെ ഒരു ദിവസം മൂകാംബികയില്‍, പിറ്റേന്ന് കുടജാദ്രിക്ക്,നാലാംനാള്‍ ത...

മീശക്കാരി (cont..3)

ബ്ലീച്ചിങ് ക്രീം മുഴുവനും ഞാൻ എന്റെ മൂക്കിന് താഴെ, ഒരു തരി കളയാതെ തേച്ചു. ഇനി കുറഞ്ഞു പോയതുകൊണ്ട് ഒരു പ്രശ്നം വേണ്ട. എന്നിട്ട് ഞാൻ സമയം എണ്ണാൻ തുടങ്ങി. 5 മിനിറ്റായപ്പോ ഒരു സംശയം - മതിയോ? അതോ ഇനിയും വെക്കണോ? ഒരു ആവേശത്തിന് കഴുകിക്കളഞ്ഞാൽ എങ്ങാനും ആയിട്ടില്ലെങ്കിൽ കാശ് പോവും. പോണെങ്കിൽ പോട്ടെ എന്ന് വെക്കാൻ ഞാൻ ഒരു പോക്കറ്റുമണി പണക്കാരി അല്ലതാനും. 10 മിനിറ്റായി, 15 മിനിറ്റായി.. എന്റെ നെഞ്ചിടിപ്പ് കൂടി. ഇനി എന്തായാലും കഴുകാം. കഴുകി കണ്ണാടിയിൽ നോക്കിയ ഞാൻ പിന്നെയും ഞെട്ടിക്കാണുമെന്ന് നിങ്ങൾ ഇതിനകം ഊഹിച്ചു കാണും. കറുത്ത മീശ ഉണ്ടായിരുന്ന ഞാൻ, വിളറിയ മഞ്ഞ മീശക്കാരിയായി. FEM നെ എന്റെ ആജന്മ ശത്രുവായി ഞാൻ പ്രഖ്യാപിച്ചു. ചതിച്ചു കളഞ്ഞല്ലോ! പിന്നെയും നാണക്കേടിന്റെ വാരാഘോഷം! എന്നാലും അതുകൊണ്ടു ഒരു ഗുണമുണ്ടായി. എനിക്ക് ധൈര്യമായി. പണ്ട് നാണം കെട്ടതിനേക്കാൾ കൂടുതൽ ഇനി നാണംകെടാനില്ലെന്നുള്ളതുകൊണ്ടു ഞാൻ ബ്ലീച്ചിങ് നിർബാധം തുടരാൻ തീരുമാനിച്ചു.പതുക്കെ സമയത്തിന്റെ കണക്കു എനിക്ക് പിടികിട്ടിത്തുടങ്ങി. എന്റെ മീശ ഗോൾഡൻ ആയി. എന്നാലും അന്നൊക്കെ 'നീ ബ്ലീച് ചെയ്തതല്ലേ' എന്ന് ഞാൻ നാലാളെക്കൊണ്ട് പറയിപ്പി...