അരികെ

കൊതിച്ചത് നിന്നോടൊത്തുള്ള ഒരു
ആയുഷ്ക്കാലമാണെങ്കിൽ,
എനിക്കു കിട്ടിയതോ
വിരലിൽ എണ്ണാവുന്നത്ര കുറച്ച് 
നിമിഷങ്ങളാണ്..
ഞാനിന്ന്, 
നിന്നെ കണ്ടു മതിയാവാത്തൊരീ 
കണ്ണുകളാണ്, 
നിൻ്റെ സംഭാഷണങ്ങൾക്കായി മാത്രമുള്ള 
കാതോർക്കലുകളാണ്, 
നിൻ്റെ വിരൽത്തുമ്പൊന്ന് തൊടാൻ 
വെമ്പുന്നയീ വിരലുകളാണ്, 
നിൻ്റെ നെഞ്ചോടെന്നും ചേർന്നുറങ്ങാൻ 
കൊതിക്കുന്നൊരു മനസ്സാണ്.. 
ഞാനിന്ന്, 
എനിക്കു നിന്നോടുള്ള പ്രണയം മാത്രമാണ്..

Comments