ഒന്നും മിണ്ടാതെ അടുത്തിരിക്കുമ്പോഴും,
നിന്നോടൊത്തുള്ള മൗനങ്ങൾക്ക്
പോലും തോന്നുന്ന ഭംഗിയുടെ പേരാണ്  പ്രണയം..
നിന്റെ കണ്ണുകളില്‍ നോക്കി,
മടുക്കാതെ, മതിവരുവോളം എനിക്ക് മിണ്ടാന്‍ തോന്നുന്നതിന്റെ പേരാണ് പ്രണയം..

പരസ്പരം പാളിവീഴുന്ന നോട്ടങ്ങളിൽ,
നമ്മുടെ കണ്ണുകളിൽ വിരിയുന്ന  തിളക്കത്തിന്റെ പേരാവാം പ്രണയം..
അതോ കാണാത്ത നേരത്തും,
നീയെന്റെ കൂടെയുണ്ടെന്ന തോന്നലിന്റെ പേരോ സത്യത്തില്‍ പ്രണയം..

Comments

Popular posts from this blog

അവള്‍

വിയോഗം