സിൽക്ക് റൗക്ക നേരം ഉച്ചയാവാറായി. കിഴക്ക് വശത്തെ പ്ലാവിന്റെ നിഴലും, ചൂടേറി വരുന്ന വെയിലും അടുക്കള മുറ്റത്ത് ഒരു വല നെയ്തിരിക്കുന്നു. അതിൽ കുടുങ്ങി എന്തോ ആലോചിച്ചിരിക്കുമ്പോഴാണു ചിറ്റ വന്നു വിളിച്ചത്. ' ക്യൂന്മേരി പോയോ കുട്ട്യേ ?' 'അയ്യോ ..ഞാൻ ശ്രദ്ധിച്ചില്ല ചിറ്റേ' തിണ്ണയിൽ നിന്നെഴുന്നേറ്റു ഞാൻ മറുപടി പറഞ്ഞു. ' ഈശ്വരാ.. ബസ് പോയോ എന്തൊ. ഇനീപ്പോ സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു വരുമ്പോഴേക്കും ഒരു നേരാവും' സാരിത്തലപ്പും ബാഗും ഒരു കയ്യിലും , നിവര്‍ത്തിയ കുട മറുകയ്യിലും പിടിച്ച് ചിറ്റ ബസ് പിടിക്കാൻ ഓടി. ' സമയം പോയി. ഇനീപ്പോ ബസ്സ്റ്റോപ്പിലേക്ക് നടന്നെത്തുംന്ന് തോന്നണില്ല. ഇവിടന്നു കയ്യ് കാണിക്യാവും നല്ലത്' പുറകിൽ നിന്ന് ഞാൻ വിളിച്ചു പറഞ്ഞത് ചിറ്റ കേട്ടു കാണാൻ വഴിയില്ല. ഞാൻ തിരികെ തിണ്ണയിൽ വന്നിരുന്നു. മുറ്റത്ത് കുന്തിച്ചിരുന്നു അമ്മൂമ്മ കലം തേക്കുന്നു. വെള്ളിക്കിണ്ണം പോലെ ചാരം ഇട്ടു കലം തേച്ചു മിനുക്കി എടുക്കുന്നത് അമ്മൂമ്മക്ക് ഒരു സന്തോഷമാണ്. ചുരുട്ടിപ്പിടിച്ച ചകിരിനാരു ആദ്യം വെള്ളത്തിൽ ഒന്ന് നനച്ച് ചാരം ഒപ്പി എടുക്കും. എന്നിട്ട് ഒരു കയ്യ് കൊണ്ട് ക...
Posts
- Get link
- X
- Other Apps
അഗ്നി നീയൊരു കാറ്റാണു. എന്നെ മൂടിയ ചാരം വകഞ്ഞു മാറ്റി, എന്റെ കണ്ണുകളിലെ പ്രണയം എന്ന കനൽ മെല്ലെ ഊതിയൂതി തെളിയിച്ചവൻ. എന്റെ കണ്ണിലെ ആ ഇത്തിരി വെട്ടം കൊണ്ട് പിന്നെ എന്റെയുള്ളിലെ അഗ്നിയെ പെരുപ്പിച്ചവൻ. നിന്നോടൊപ്പം ഞാൻ ആളിക്കത്തി. എന്റെ ജ്വാലകളെ വാനോളം നീ കൈപിടിച്ചുയർത്തിയപ്പോൾ സന്തോഷം കൊണ്ട് ഞാൻ മതിമറന്ന് അഹങ്കരിച്ചു. കാറ്റ് ചതിക്കും എന്ന് പറഞ്ഞ കരിയിലകളെ കളിയാക്കിച്ചിരിച്ചു ഞാൻ എന്റെ നാളങ്ങൾ കൊണ്ട് മൂടി. കാറ്റിനെ പ്രണയിച്ച അഗ്നിയായി ഞാൻ. ഒടുവിൽ പക്ഷേ കൊടുംകാറ്റായ നിന്റെ വേഷപ്പകർച്ച കണ്ട് ഞാൻ ഭയന്നു. നിനക്കൊപ്പം വന്ന പേമാരി ആർത്തലച്ച് പെയ്തത് എന്റെ കണ്ണിലൂടെയാണു. അത് നൽകിയ കോച്ചുന്ന മരവിപ്പിൽ ഞാൻ അണഞ്ഞു. ചാരം പുതച്ച് ഇരുട്ടിന്റെ തണുപ്പിൽ കാലാന്തരങ്ങൾ കിടന്നിട്ടും, ഉള്ളിലെ വിങ്ങുന്ന ചുടു നീറ്റൽ നിന്റെ ഓർമ്മയാണെന്ന് ഞാനിന്നറിയുന്നു. വെറുപ്പിന്റെ ചിതയിൽ വെച്ച് ചേതസ്സറ്റ ആ ജഡം എനിക്ക് എരിയിക്കണം. ആ വെണ്ണീറിന്റെ ചൂടിൽ ഞാനും ഉരുകി ഇല്ലാതായേക്കാം, കാരണം ഞാൻ കേട്ടിരിക്കുന്നു, വെറുപ്പ് സ്വയം ഇല്ലാതാക്കുമെന്ന്. പക്ഷേ അസഹ്യമായ ആ വേദന ഞാൻ സഹിക്കും.. ഒരു കാറ്റിനും കെടുത്താനാവാത്ത ജീവാഗ്നിയായ...
- Get link
- X
- Other Apps
ഓര്‍മ്മകളിലൂടെ.... പതിവ് പണിത്തിരക്കുകള്‍ ഒന്നുമില്ലാതെ മറ്റൊരു അലസമായ വെള്ളിയാഴ്ച. ചിന്തിക്കാന്‍ ഒരു ചിന്തയെ മനസ്സില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ശ്രമിക്കവേ, എനിക്ക് മിണ്ടാന്‍ ഒരാളെ കൂട്ട് കിട്ടി. വിശേഷം പറച്ചിലിന്റെ രസം പിടിച്ചു അവളോടൊപ്പം എന്റെ മനസ്സിലൂടെ ഞാന്‍ നടക്കവേ, പകുതി ചാരിയിട്ട ഒരു ഓര്മ വാതില്‍... അതിന്റെ പാളി തുറന്നു എത്തിനോക്കിയ ഞാന്‍ കണ്ട കാഴ്ച്ചക്ക് വ്യത്യസ്തമായ നിറവും മണവുമായിരുന്നു. അവിടെ ഞാന്‍ കണ്ടു വര്‍ഷങ്ങള്‍ക്കപ്പുറത്തെ എന്നെ. എന്റെ കണ്ണുകളില്‍, ഇന്നിന്റെ പൊള്ളയായ പുറംമോടിക്കാഴ്ച്ചകള്‍ കണ്ടു മടുത്ത നിസ്സംഗത ഇത്രത്തോളമില്ല. ആ വാതില്പ്പാളിക്കപ്പുറത്ത് , പതിനെട്ടു വര്‍ഷത്തോളം ഞാന്‍ താമസിച്ചിരുന്ന എന്റെ വീടുണ്ട്. എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം ഞാന്‍ കളിച്ചു വളര്‍ന്ന മുറ്റവും, എന്റെ മാത്രം ലോകമായിരുന്ന ആ പറമ്പും, അവിടുത്തെ ചെടികളും മരങ്ങളുമുണ്ട്. എല്ലാത്തിനോടും വിടപറഞ്ഞു അമ്മയുടെ ഓര്‍മകളുമായി ഇറങ്ങുമ്പോള്‍ കണ്കോണില് ഉരുണ്ടു കൂടിയ നീര്മണിയുടെ ചൂടിനെ ഒപ്പിയെടുത്ത ഗൃഹാതുരത്വത്തിന്റെ മണമുള്ള കാറ്റുണ്ട്. അവിടെ പറമ്പിന്റെ വടക്കേ അറ്റത്തു തണലായി നില്ക്കുന്ന ഒരു മൂവാണ്ടന്‍...
- Get link
- X
- Other Apps
< Purely fiction - inspired by an article that came in mathrubhumi weekend edition> വൃന്ദാവനം മഥുര- ഒരു പഴങ്കഥ പോലെ പാടിയും പറഞ്ഞും മനസ്സുകളില്‍ പതിഞ്ഞ ചരിത്രം ഉറങ്ങുന്നിടം. ഇവിടെയാണു തുളസീവനം. ഗോപികമാരുടെ വിരഹവും രാധയുടെ കണ്ണീരും വീണുടഞ്ഞ മണ്ണ് ഇന്ന് ഇരുണ്ട് കിടക്കുന്നു. ഇവിടത്തെ ഗലികളില്‍ നിന്ന് ഇപ്പോള്‍ പൊട്ടിച്ചിരികള്‍ ഉയരാറില്ല. ചന്ദനവും അകിലും മണക്കുന്ന വൈകുന്നേരങ്ങള്‍ക്കും, അടക്കിപ്പിടിച്ച തേങ്ങലുകളുടേയും കണ്ണീരിന്റെയും രാത്രിക്കും ശേഷം പ്രതീക്ഷകളുടെ സൂര്യന്മാര് ഇവിടെ ഉദിക്കാറുമില്ല. ധൂമക്കുറ്റികള്‍ പോലെ സ്വപ്നങ്ങളെല്ലാം എരിഞ്ഞടങ്ങിയ എന്നെപ്പോലെയുള്ള കുറേ പേര് മാത്രമാണിന്നിവിടെ. വിധിവിയോഗം കൊണ്ടോ കര്‍മ്മഫലം കൊണ്ടോ ആചാരങ്ങള്‍ കല്പ്പിച്ചു തന്ന അതിരര്‍ വരമ്പുകളില്‍ ബന്ധിക്കപ്പെട്ടവര്. ഞങ്ങള്‍ക്ക് ഒരേ പേരാണു-വിധവകള്‍. സന്തോഷത്തിന്റെ സിന്ദൂരം മായ്ച്ചത് വിധിയാണെങ്കില്‍ ജീവിതവര്ണ്ണങ്ങളുടെ വളകള്‍ ഉടച്ച് കാലത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത് സമൂഹം ആണ്. ഞാന്‍ ദഹിയ. ജനിച്ചത് മാര്‍വാരിയില്‍. ഘാണ്ട വൈശ്യ പാരമ്പര്യത്തിലെ വളരെ യാഥാസ്ഥികമായ...