Posts

Showing posts from June, 2012
< Purely fiction - inspired by an article that came in mathrubhumi weekend edition> വൃന്ദാവനം മഥുര- ഒരു പഴങ്കഥ പോലെ പാടിയും പറഞ്ഞും മനസ്സുകളില്‍ പതിഞ്ഞ ചരിത്രം ഉറങ്ങുന്നിടം. ഇവിടെയാണു തുളസീവനം. ഗോപികമാരുടെ വിരഹവും രാധയുടെ കണ്ണീരും വീണുടഞ്ഞ മണ്ണ് ഇന്ന് ഇരുണ്ട് കിടക്കുന്നു. ഇവിടത്തെ ഗലികളില്‍ നിന്ന് ഇപ്പോള്‍ പൊട്ടിച്ചിരികള്‍ ഉയരാറില്ല. ചന്ദനവും അകിലും മണക്കുന്ന വൈകുന്നേരങ്ങള്‍ക്കും, അടക്കിപ്പിടിച്ച തേങ്ങലുകളുടേയും കണ്ണീരിന്റെയും രാത്രിക്കും ശേഷം പ്രതീക്ഷകളുടെ സൂര്യന്മാര്‍ ഇവിടെ ഉദിക്കാറുമില്ല. ധൂമക്കുറ്റികള്‍ പോലെ സ്വപ്നങ്ങളെല്ലാം എരിഞ്ഞടങ്ങിയ എന്നെപ്പോലെയുള്ള കുറേ പേര്‍ മാത്രമാണിന്നിവിടെ. വിധിവിയോഗം കൊണ്ടോ കര്മ്മഫലം കൊണ്ടോ ആചാരങ്ങള്‍ കല്പ്പിച്ചു തന്ന അതിരര്‍ വരമ്പുകളില്‍ ബന്ധിക്കപ്പെട്ടവര്‍. ഞങ്ങള്‍ക്ക് ഒരേ പേരാണു-വിധവകള്‍. സന്തോഷത്തിന്റെ സിന്ദൂരം മായ്ച്ചത് വിധിയാണെങ്കില്‍ ജീവിതവര്ണ്ണങ്ങളുടെ വളകള്‍ ഉടച്ച് കാലത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത് സമൂഹം ആണ്. ഞാന്‍ ദഹിയ.  ജനിച്ചത് മാര്‍വാരിയില്‍. ഘാണ്ട വൈശ്യ പാരമ്പര്യത്തിലെ വളരെ യാഥാസ്ഥികമായ കുട