Posts

Showing posts from October, 2019

ഒരു മരണം

തീർത്തും യാന്ത്രികമായിത്തീർന്നിക്കുന്ന ദിവസങ്ങൾ. വിരസമായ, അക്കങ്ങളിലും കൂട്ടിക്കിഴിക്കലുകളിലും ഉടക്കിപ്പോയ, ഓർത്തുവെക്കാൻ നല്ലതൊന്നും നൽകാത്ത ദിവസങ്ങൾ. നിസ്സംഗത ഭാവിച്ചു, തട്ടിത്തടഞ്ഞുള്ള ആ ഒഴുക്കിനിടക്ക്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു - ശശിയേട്ടന്റെ മരണവാർത്ത. മരണമെന്ന സത്യത്തിന്റെ തണുത്ത അമ്പരപ്പിനെക്കാൾ, ഒരു ആത്മഹത്യയുടെ ചോദ്യചിഹ്നം ആണ് അതിൽപ്പിന്നെ ഈ നേരം വരെയും മനസ്സിനെ അലട്ടുന്നത്. ഉത്തരം അറിയാത്ത ചോദ്യമായി അവശേഷിച്ചു, അതിനി പതിയെ ഞാൻ ഓർക്കാതാവുന്നത് വരെ അതിങ്ങനെ ഉള്ളിൽ തികട്ടിവരും. എത്ര മുഷിപ്പിക്കുന്ന പുസ്തകമായാൽപ്പോലും, ഓടിച്ചെങ്കിലും വായിച്ചു തീർക്കാതെ സമാധാനം കിട്ടാത്ത എനിക്ക് ആത്മഹത്യകൾ എന്നും ഉൾക്കൊള്ളാൻ കഴിയാത്ത തീരുമാനങ്ങളാണ്. സാഹചര്യങ്ങളോ, മനസ്സിന്റെ അവസ്ഥകളോ എന്താണ് ആ ധൈര്യം തരുന്നതെന്നു എനിക്ക് അറിയില്ല. മരിക്കാൻ ഉള്ള ധൈര്യത്തിന്റെ പതിന്മടങ്ങു ജീവിക്കാൻ വേണ്ടേ? അതില്ല എന്ന തോന്നലു കൊണ്ടാണോ? അതാവാം. ഇടയ്ക്കു വെച്ചു നിർത്തിയതെന്തിനെന്ന് ചോദിക്കാൻ എനിക്കറിയാവുന്ന ശശിയേട്ടൻ ഇന്നില്ല. ചിരിച്ചുകൊണ്ടല്ലാതെ ആ മുഖം ഞാനൊരിക്കലും കണ്ടിട്ടില്ല. വ്യാകുലതകളോ വിഷമങ്ങളോ ആയി വരുന്നവരോട

ഭയം

എനിക്ക് ഭയം ഇരുട്ടിനെയല്ല. ഇടയ്ക്കിടെ എന്റെ സ്വപ്നങ്ങളിൽ, തണുത്ത കൈകൾകൊണ്ടെന്നെ ശ്വാസം മുട്ടിക്കുന്ന, ഇരുണ്ട, നിശബ്ദമായ ആഴങ്ങളിലേക്ക്  എന്നെ വലിച്ചു കൊണ്ട് പോവുന്ന, ജലത്തേയുമല്ല. എനിക്ക് ഭയം ആളൊഴിഞ്ഞ ഇടവഴികളോ, എന്റെ നേരെ നീളുന്ന വികലമായ തുറിച്ചുനോട്ടങ്ങളോ അല്ല. എന്നും മുള്ളിനെ ഭയക്കേണ്ട പെണ്ണെന്ന ഒരു ഇലയാണു ഞാനെന്ന തിരിച്ചറിവ് അല്ലേയല്ല. കാലത്തിന്റെ കൈപിടിച്ച് എന്നെ വിട്ടു പോവുന്ന ഓര്മകളോ, അതിലും വേഗം മാഞ്ഞു പോവുന്ന സൗഹൃദങ്ങളോ അല്ല. മധുരം പുരട്ടിയ പൊള്ളയായ വാക്കുകളോ, ഏതു നിമിഷവും  പൊളിഞ്ഞു വീഴാവുന്ന നുണകളുടെ മുഖംമൂടികളോ അല്ല. എനിക്ക് ഭയം ശൂന്യതയാണ്. മരണങ്ങൾ നൽകുന്ന ശൂന്യത. അകലുന്ന ബന്ധങ്ങളും, വറ്റിപ്പോവുന്ന സ്നേഹവും നൽകുന്ന ശൂന്യത. എനിക്ക് ഭയം, എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥകളെയാണ്. ഇനിയില്ല എന്ന പച്ചപരമാർത്ഥങ്ങളെയാണ്. ഒരിക്കൽക്കൂടി എന്ന യാചനയെ നിർവികാരതയോടെ നോക്കിനിൽക്കുന്ന കാലമെന്ന ആ മഹാപുരുഷനെയാണ്.

കഥകളും നുണക്കഥകളും

കഥകൾ തീർത്തും നുണകൾ ആണെന്ന് പൊതുവെ ഒരു പറച്ചിൽ ഉണ്ട്. കഥയെന്നാൽ എഴുതുന്ന ആളിന്റെ തോന്നൽ, ഭാവന അല്ലെങ്കിൽ മനസ്സിന്റെ വിരുത്. തോന്നലുകൾ കാണാൻ പറ്റില്ലല്ലോ. കാണാത്തത് വിശ്വസിക്കാൻ പണ്ടേ നമുക്ക് മടിയാണ്. അപ്പൊ പിന്നെ കഥ നുണയല്ലാതെ പിന്നെന്താ എന്നങ്ങു തീരുമാനിക്കും. ആ തീരുമാനം തന്നെ ആണ് അതിലും വലിയ നുണക്കഥ. നമുക്ക് ചുറ്റും, നമ്മൾ കാണുന്നതും കാണാത്തതുമായ ഓരോരുത്തരും ഓരോ കഥകൾ അല്ലേ? നമ്മുടെ സ്വന്തം ജീവിതം പോലും? എത്രെയെത്ര പച്ചയായ കഥകൾ..ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, കണ്ണ് നനയിക്കുന്ന,ആവേശം കൊള്ളിക്കുന്ന, ചിലപ്പോൾ വിരസമായ, പലപ്പോഴും നമ്മൾ ആലോചിച്ചു കുഴപ്പിക്കുന്ന കഥകൾ. ജീവിച്ചിരിക്കുന്ന കോടിക്കണക്കിനു ആൾക്കാരുടെ ഇടയിൽ, മരിച്ചു പോയ അതിന്റെ പതിന്മടങ്ങു ജീവിതങ്ങളിൽ, ഏതിനെങ്കിലുമൊക്കെ, ഒരു കഥാപാത്രത്തോട് സാമ്യത കാണില്ലേ?എങ്കിൽ പിന്നെ കഥ എങ്ങനെ നുണ മാത്രമാവും?ഭാവനയിൽ കാണുന്ന ചിലതെങ്കിലും,ഒരിക്കൽ എവിടെയെങ്കിലും നടന്നു കാണില്ല എന്ന് ആർക്ക് തറപ്പിച്ചു പറയാൻ ആവും? കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും കോർത്തെടുത്തു വെക്കുമ്പോൾ അതിൽ ഒരു ജീവിതത്തിന്റെയെങ്കിലും അംശം കടന്നു വരാതിരിക്കുന്നതെങ്ങനെ? പിന്നൊ

എവിടെയാണ് ഈശ്വരൻ?

തീർത്തും ഒരു അമ്പലവാസിയായി വളർന്നത് കൊണ്ട്, എന്റെ ബാല്യത്തിലോ കൗമാരത്തിലോ ഈ ചോദ്യം എന്നെ ഒരിക്കൽ പോലും അലട്ടിയിട്ടില്ല. എന്റെ ഓർമ്മയുടെ അങ്ങേയറ്റത്ത്, അമ്മയെന്ന വാക്കു പരതിയാൽ കാണുന്ന മുഖം എന്റെ പെറ്റമ്മയുടേതല്ല, മറിച്ചു വല്യേച്ചിയുടേതാണ്. ഒരു മന്ത്രം പോലെ കാണാതെ പഠിച്ചുവെച്ചിരുന്ന പ്രാർത്ഥന, ഞാൻ എന്നും ചൊല്ലിയിട്ടും, അത് കേൾക്കാതെ, വല്യേച്ചിയെ കൊണ്ടുപോയപ്പോഴാണ് ഞാൻ ആദ്യമായി മരണത്തെ പേടിച്ചത്, ഈശ്വരനോട് പിണങ്ങിയതും. അന്ന് തന്നെയാവണം ഈ ചോദ്യം ആദ്യമായി എന്റെ മുന്നിൽ വന്നു നിന്നത്. പിന്നീടങ്ങോട്ട് മാറിപ്പോയ എന്റെ ലോകത്തിലെ പലവിധ പ്രതിസന്ധിഘട്ടങ്ങളിൽ ഒന്നും, ഈ ചോദ്യം എന്നെ തളർത്തിയിട്ടില്ല. അസുഖം അമ്മയെക്കൂടെ കൊണ്ടുപോവാൻ വന്നിരിക്കുന്നു എന്ന പൊള്ളുന്ന സത്യത്തിലാണ് പിന്നെ ഞാനീ ചോദ്യം കണ്ടു പതറുന്നത്. ഇതിനുത്തരം പക്ഷെ കുറച്ചെങ്കിലും മനസ്സിലാവാൻ ഞാൻ സങ്കടക്കടൽ പകുതിയിലേറെ നീന്തേണ്ടി വന്നിരിക്കുന്നു. കാണണമെന്ന് ഞാൻ പ്രതീക്ഷിച്ച രൂപമോ, കൊത്തിവെച്ച ഒരു വിഗ്രഹമോ ആയിരുന്നില്ല ഈശ്വരൻ. ഞാൻ തേടിപ്പോയ സ്ഥലങ്ങളിലോ, എന്റെ കാണാമറയത്തുള്ള ഒരു ലോകത്തിലോ ആയിരുന്നില്ല ഈശ്വരൻ. ഈ ലോകത്തെ മറ്റെവിടെ നിന്ന

ശിക്ഷ

പെറ്റമ്മയുടെ ഒരു തുള്ളി കണ്ണീരിന്, ആ നെഞ്ചിലെ ഒരു നീറ്റലിന്, പകരം വെക്കേണ്ടി വരിക അവയുടെ ഒരു കടലാണെന്ന തിരിച്ചറിവാണ് എറ്റവും വലിയ ശിക്ഷ.