Posts

Showing posts from 2014
സിൽക്ക്‌ റൗക്ക നേരം ഉച്ചയാവാറായി. കിഴക്ക് വശത്തെ പ്ലാവിന്റെ നിഴലും, ചൂടേറി വരുന്ന വെയിലും അടുക്കള മുറ്റത്ത് ഒരു വല നെയ്തിരിക്കുന്നു. അതിൽ കുടുങ്ങി എന്തോ ആലോചിച്ചിരിക്കുമ്പോഴാണു ചിറ്റ വന്നു വിളിച്ചത്. ' ക്യൂന്മേരി പോയോ കുട്ട്യേ ?' 'അയ്യോ ..ഞാൻ ശ്രദ്ധിച്ചില്ല ചിറ്റേ' തിണ്ണയിൽ നിന്നെഴുന്നേറ്റു ഞാൻ മറുപടി പറഞ്ഞു. ' ഈശ്വരാ.. ബസ്‌ പോയോ എന്തൊ. ഇനീപ്പോ സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു വരുമ്പോഴേക്കും ഒരു നേരാവും' സാരിത്തലപ്പും ബാഗും ഒരു കയ്യിലും , നിവര്ത്തിയ കുട മറുകയ്യിലും പിടിച്ച് ചിറ്റ ബസ്‌ പിടിക്കാൻ ഓടി. ' സമയം പോയി. ഇനീപ്പോ ബസ്സ്റ്റോപ്പിലേക്ക് നടന്നെത്തുംന്ന് തോന്നണില്ല. ഇവിടന്നു കയ്യ് കാണിക്യാവും നല്ലത്' പുറകിൽ നിന്ന് ഞാൻ വിളിച്ചു പറഞ്ഞത് ചിറ്റ കേട്ടു കാണാൻ വഴിയില്ല. ഞാൻ തിരികെ തിണ്ണയിൽ വന്നിരുന്നു. മുറ്റത്ത് കുന്തിച്ചിരുന്നു അമ്മൂമ്മ കലം തേക്കുന്നു. വെള്ളിക്കിണ്ണം പോലെ ചാരം ഇട്ടു കലം തേച്ചു മിനുക്കി എടുക്കുന്നത് അമ്മൂമ്മക്ക് ഒരു സന്തോഷമാണ്. ചുരുട്ടിപ്പിടിച്ച ചകിരിനാരു ആദ്യം വെള്ളത്തിൽ ഒന്ന് നനച്ച് ചാരം ഒപ്പി എടുക്കും. എന്നിട്ട് ഒരു കയ്യ് കൊണ്ട് ക