ഭയം

എനിക്ക് ഭയം ഇരുട്ടിനെയല്ല.
ഇടയ്ക്കിടെ എന്റെ സ്വപ്നങ്ങളിൽ, തണുത്ത കൈകൾകൊണ്ടെന്നെ ശ്വാസം മുട്ടിക്കുന്ന, ഇരുണ്ട, നിശബ്ദമായ ആഴങ്ങളിലേക്ക്  എന്നെ വലിച്ചു കൊണ്ട് പോവുന്ന, ജലത്തേയുമല്ല.
എനിക്ക് ഭയം ആളൊഴിഞ്ഞ ഇടവഴികളോ, എന്റെ നേരെ നീളുന്ന വികലമായ തുറിച്ചുനോട്ടങ്ങളോ അല്ല. എന്നും മുള്ളിനെ ഭയക്കേണ്ട പെണ്ണെന്ന ഒരു ഇലയാണു ഞാനെന്ന തിരിച്ചറിവ് അല്ലേയല്ല. കാലത്തിന്റെ കൈപിടിച്ച് എന്നെ വിട്ടു പോവുന്ന ഓര്മകളോ, അതിലും വേഗം മാഞ്ഞു പോവുന്ന സൗഹൃദങ്ങളോ അല്ല. മധുരം പുരട്ടിയ പൊള്ളയായ വാക്കുകളോ, ഏതു നിമിഷവും  പൊളിഞ്ഞു വീഴാവുന്ന നുണകളുടെ മുഖംമൂടികളോ അല്ല.

എനിക്ക് ഭയം ശൂന്യതയാണ്. മരണങ്ങൾ നൽകുന്ന ശൂന്യത. അകലുന്ന ബന്ധങ്ങളും, വറ്റിപ്പോവുന്ന സ്നേഹവും നൽകുന്ന ശൂന്യത. എനിക്ക് ഭയം, എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥകളെയാണ്. ഇനിയില്ല എന്ന പച്ചപരമാർത്ഥങ്ങളെയാണ്. ഒരിക്കൽക്കൂടി എന്ന യാചനയെ നിർവികാരതയോടെ നോക്കിനിൽക്കുന്ന കാലമെന്ന ആ മഹാപുരുഷനെയാണ്.

Comments

  1. This comment has been removed by the author.

    ReplyDelete
  2. മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
    ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
    ന ച വ്യോമഭൂമിര്‍ന്ന തേജോ ന വായു
    ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

    I am not the mind, the intellect, the ego or the memory,
    I am not the ears, the skin, the nose or the eyes,
    I am not space, not earth, not fire, water or wind,
    I am the form of consciousness and bliss,
    I am the eternal Shiva...

    ന ച പ്രാണസംജ്ഞോ ന വൈപഞ്ചവായുര്‍-
    ന വാ സപ്തധാതുര്‍ന്ന വാ പഞ്ചകോശഃ
    ന വാക്പാണിപാദൗ ന ചോപസ്ഥപായു
    ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

    I am not the breath, nor the five elements,
    I am not matter, nor the 5 sheaths of consciousness
    Nor am I the speech, the hands, or the feet,
    I am the form of consciousness and bliss,
    I am the eternal Shiva...

    ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
    മദോ നൈവ മേ നൈവ മാത്സര്യഭാവഃ
    ന ധര്‍മ്മോ ന ചാര്‍ത്ഥോ ന കാമോ ന മോക്ഷ-
    ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

    There is no like or dislike in me, no greed or delusion,
    I know not pride or jealousy,
    I have no duty, no desire for wealth, lust or liberation,
    I am the form of consciousness and bliss,
    I am the eternal Shiva...

    ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
    ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ
    അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
    ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

    No virtue or vice, no pleasure or pain,
    I need no mantras, no pilgrimage, no scriptures or rituals,
    I am not the experienced, nor the experience itself,
    I am the form of consciousness and bliss,
    I am the eternal Shiva...

    ന മൃത്യുര്‍ന്ന ശങ്കാ ന മേ ജാതിഭേദഃ
    പിതാ നൈവ മേ നൈവ മാതാ ച ജന്മ
    ന ബന്ധുര്‍ന മിത്രം ഗുരുര്‍നൈവശിഷ്യഃ
    ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

    I have no fear of death, no caste or creed,
    I have no father, no mother, for I was never born,
    I am not a relative, nor a friend, nor a teacher nor a student,
    I am the form of consciousness and bliss,
    I am the eternal Shiva...

    അഹം നിര്‍വികല്പോ നിരാകാരരൂപോ
    വിഭുത്വാച്ച സര്‍വത്ര സര്‍വേന്ദ്രിയാണ‍ാം
    ന ചാസംഗതോ നൈവ മുക്തിര്‍നമേയ
    ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

    I am devoid of duality, my form is formlessness,
    I exist everywhere, pervading all senses,
    I am neither attached, neither free nor captive,
    I am the form of consciousness and bliss,
    I am the eternal Shiva...

    -ശ്രീശങ്കരാചാര്യര്‍

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്