കാത്തിരുപ്പ്

ഞാനെൻ്റെ നെഞ്ചിലെന്നോ കോരിയിട്ട കനലാണ് നീ.. 
ഉള്ള് നീറ്റുമ്പോഴും, 
എനിക്ക് കാണാതിരിക്കാനാവാത്ത, കേൾക്കാതിരിക്കാനാവാത്ത, 
അകലാൻ കഴിയാത്ത, 
ആശ്വാസവെളിച്ചം.. 
എൻ്റെ ശ്വാസത്തിൽ പോലുമുണ്ടെങ്കിലും, എൻ്റേതെന്നൊരിക്കലും അവകാശപ്പെടാൻ സാധിക്കാത്ത വിരോധാഭാസം..
ജീവിതത്തിൻ്റെ കെട്ടുപാടുകളിൽ,
കുരുങ്ങി കിടക്കുന്ന എൻ്റെ മനസ്സ്..
കരുതലിൻ്റെ,
സ്നേഹത്തിൻ്റെ നീരുറവകൾ അനേകമുള്ള  ഈ വഴിയിലും, 
വരണ്ട വേനൽ ഭൂമി കണക്ക് ഞാൻ കാത്തിരിക്കുന്ന,
ഒരിക്കലും വരാത്ത എൻ്റെ മഴക്കാലം..

Comments

Popular posts from this blog

എല്ലാം

പ്രോമിത്യൂസ്