ശൂന്യത

ഇരുട്ടല്ല,

അത് വെളിച്ചവുമല്ല. 

അഭാവങ്ങളാൽ തീർക്കപ്പെടുന്ന സങ്കടങ്ങളല്ല അത്. കർമ്മങ്ങൾ കൊണ്ടെത്തിക്കുന്ന അവസ്ഥകളുമല്ല.

വികാരങ്ങളുടെ ഒരായിരം വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവിൽ, മനസ്സ് പെട്ട് പോവുന്നൊരു ത്രിശങ്കു സ്വർഗം.  അതോ നരകമോ? മേൽപ്പോട്ടുമില്ല, കീഴ്‌പ്പോട്ടുമില്ല. മുന്നോട്ടുമില്ല, പുറകോട്ടുമില്ല. 

നേരിൻ്റെ നേരെ നമ്മളെ കൊണ്ട് നിർത്തുന്ന നിമിഷങ്ങളുടെ ഒരു കടലാണത്. 
കണ്ടെന്ന് കരുതിയ കാഴ്ചകളെ ആദ്യമായി കാണിച്ചു തരുന്ന, കേട്ടെന്ന് കരുതിയ വാക്കുകളെ ആദ്യമായി മനസ്സിലാക്കിത്തരുന്ന, നിനച്ചിരിക്കാതെ എടുത്ത് ഉയർത്തി ഊക്കോടെ നിലംപരിശാക്കുന്ന മനോനിലയാണത്.

വാക്കുകൾ ഒടുങ്ങുന്ന നിശബ്ദതയാണത്.

 ദാക്ഷിണ്യമില്ലാത്ത നേരിൻ്റെ പച്ചയായ നേർക്കാഴ്ചയാണത് !!

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്