എല്ലാം

എഴുതാതെ പോയ കവിതകളിൽ,
പറയാതെ വെച്ച വാക്കുകളിൽ,
കാണാൻ കൊതിച്ച സ്വപ്നങ്ങളിൽ,
എല്ലാം നീയായിരുന്നു..

കാത്തു കഴിഞ്ഞ പകലുകളിൽ,
കണ്ണീരാലുറങ്ങിയ രാവുകളിൽ,
യുഗം പോൽ കൊഴിഞ്ഞ നിമിഷങ്ങളിൽ,
ഉള്ളിൽ നീ മാത്രമായിരുന്നു..

നിനക്കായ് കാത്തുവെച്ച നോട്ടങ്ങളിൽ,
നൽകാൻ ഞാൻ മറന്ന ചിരികളിൽ,
നിനക്ക് വേണ്ടി മാത്രം തുടിച്ച മനസ്സിൽ,
ഞാനൊളിപ്പിച്ചതെൻ്റെ പ്രണയമായിരുന്നു..

ഒരുമിച്ചു നനയാതെ പോയ മഴയും,നിലാവുകളും,
ചേർന്ന് നടക്കാതിരുന്നൊരീ വഴിത്താരയും,
നിൻ്റെ കൈ പിടിച്ചു പോകാൻ കൊതിച്ചോരിടങ്ങളും,
ആ ശ്വാസതാളത്തിൽ കേൾക്കാൻ ഞാൻ കൊതിച്ചൊരീണങ്ങളും,
പൂക്കാതിരുന്നൊരു പ്രണയവും,
ഒരിക്കലുമൊരുമിച്ചൊഴുകാത്തൊരു ജീവിതവും,
ഒരുപിടി ഓർമ്മകളും,
ഒരായിരം നഷ്ട്ട സ്വപ്നങ്ങളും,
നീയറിഞ്ഞില്ലൊരിക്കലും..
എങ്കിലും,
നീയെനിക്ക് ജീവനായിരുന്നു..

നീ കാണാതെ പോയെൻ്റെ മനസ്സും,
എനിക്കുള്ളതൊക്കെയും, ഞാനും,
എന്നും,
നിനക്കുള്ളതായിരുന്നു..

Comments

Popular posts from this blog

കാത്തിരുപ്പ്

പ്രോമിത്യൂസ്