അഗ്നി

നീയൊരു കാറ്റാണു. എന്നെ മൂടിയ ചാരം വകഞ്ഞു മാറ്റി, എന്റെ കണ്ണുകളിലെ പ്രണയം എന്ന കനൽ മെല്ലെ ഊതിയൂതി തെളിയിച്ചവൻ. എന്റെ കണ്ണിലെ ആ ഇത്തിരി വെട്ടം കൊണ്ട് പിന്നെ എന്റെയുള്ളിലെ അഗ്നിയെ പെരുപ്പിച്ചവൻ. നിന്നോടൊപ്പം ഞാൻ ആളിക്കത്തി.

എന്റെ ജ്വാലകളെ വാനോളം നീ കൈപിടിച്ചുയർത്തിയപ്പോൾ സന്തോഷം കൊണ്ട് ഞാൻ മതിമറന്ന് അഹങ്കരിച്ചു. കാറ്റ്  ചതിക്കും എന്ന് പറഞ്ഞ കരിയിലകളെ കളിയാക്കിച്ചിരിച്ചു ഞാൻ എന്റെ നാളങ്ങൾ കൊണ്ട് മൂടി. കാറ്റിനെ പ്രണയിച്ച അഗ്നിയായി ഞാൻ.

ഒടുവിൽ പക്ഷേ കൊടുംകാറ്റായ നിന്റെ വേഷപ്പകർച്ച കണ്ട് ഞാൻ ഭയന്നു. നിനക്കൊപ്പം വന്ന പേമാരി ആർത്തലച്ച് പെയ്തത് എന്റെ കണ്ണിലൂടെയാണു. അത് നൽകിയ കോച്ചുന്ന മരവിപ്പിൽ ഞാൻ അണഞ്ഞു. ചാരം പുതച്ച് ഇരുട്ടിന്റെ തണുപ്പിൽ കാലാന്തരങ്ങൾ കിടന്നിട്ടും, ഉള്ളിലെ വിങ്ങുന്ന ചുടു നീറ്റൽ നിന്റെ ഓർമ്മയാണെന്ന് ഞാനിന്നറിയുന്നു. വെറുപ്പിന്റെ ചിതയിൽ വെച്ച് ചേതസ്സറ്റ ആ ജഡം എനിക്ക് എരിയിക്കണം. ആ വെണ്ണീറിന്റെ ചൂടിൽ  ഞാനും ഉരുകി ഇല്ലാതായേക്കാം, കാരണം ഞാൻ കേട്ടിരിക്കുന്നു, വെറുപ്പ് സ്വയം ഇല്ലാതാക്കുമെന്ന്. 

പക്ഷേ അസഹ്യമായ ആ വേദന ഞാൻ സഹിക്കും.. ഒരു കാറ്റിനും കെടുത്താനാവാത്ത ജീവാഗ്നിയായി അതെനിക്ക് മോക്ഷം തരുമെങ്കിൽ...

Comments

  1. Intense! Though romanticism is deceptive sometimes...

    ReplyDelete
  2. Maybe, when you look at it; but not exactly so when you are in it.

    ReplyDelete
  3. കാറ്റു വന്നു വിളിച്ചപ്പോൾ

    ReplyDelete
  4. കാറ്റു വന്നു വിളിച്ചപ്പോൾ

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്