മൗനം

പറയേണ്ടിയിരുന്നത്, നീ എനിക്ക് എല്ലാം ആണെന്നാണ് , നീ ഇല്ലാതെ ഞാൻ ഇല്ലെന്നാണ് , നിന്നെ എനിക്ക് അത്രമേൽ ഇഷ്ടമാണെന്നാണ്.
പറഞ്ഞില്ല.
ഹൃദയത്തിലെ വാക്കുകളൊക്കെ എൻ്റെ മൗനത്തിൽ ഒളിപ്പിച്ച് ഞാൻ മറ്റെന്തോ പറഞ്ഞു.
നിൻ്റെ കണ്ണിലപ്പോൾ ഉരുണ്ടുകൂടിയ നനവ് കണ്ട്, എനിക്ക് തെറ്റിയെന്ന് ഞാനറിഞ്ഞു. നിൻ്റെ ഉള്ളു പിടഞ്ഞത് ഞാൻ കണ്ടു.
എങ്കിലും,
മൗനത്തിൻ്റെ തിരശ്ശീലക്കപ്പുറം മറഞ്ഞിരുന്ന്,   ഞാൻ അത് കാണാത്തതായി നടിച്ചു, നമുക്ക് നല്ലത് നേർന്നു. എൻ്റെ മൗനം കൊണ്ട് നിന്നെയും പിന്നെയീ എന്നെയും ഞാനിന്ന് തോൽപ്പിച്ചു.

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്