ഒരു പ്രേമലേഖനം

എനിക്കുവേണ്ടി, ഒരു കഷണം കടലാസ്സിൽ നീയെഴുതുന്ന രണ്ടു വരികൾക്കുണ്ട്, ഏത് വലിയ സമ്മാനത്തിനേക്കാളും വില. 

എനിക്ക് വേണ്ടി നീ പറിക്കുന്ന ഒരു മുക്കുറ്റി പൂവിനുണ്ട്, ഏത് ചെമ്പനിനീർ പൂവിനേക്കാളും മനോഹാരിത.

 എനിക്കുള്ളംകയ്യിൽ നീ വെച്ച് തരുന്ന ഒരു തുണ്ട് കൽക്കണ്ട കഷണത്തിനുണ്ട്, ഏത് തേനിനേക്കാളും മധുരം. 

നിൻ്റെ കൈ പിടിച്ച് ഞാൻ കാണുന്ന കാഴ്ചകൾക്കുണ്ട് മറ്റെന്തിനെക്കാളും വശ്യത. 

നിൻ്റെ കണ്ണിൽ ഞാൻ കാണുന്നൊരീ സ്നേഹത്തിനുണ്ട്, നിൻ്റെ മനസ്സ് പോലെ, ഒരു കടലിനെക്കാളുമാഴം. 

കരുതലിൻ്റെ ചൂടുള്ള നിൻ്റെ വിരൽത്തുമ്പിലുണ്ട്, മാറ്റുരക്കാത്ത സ്നേഹം.
എന്നോട് പറയുന്ന വാക്കിലും, നിൻ്റെ വിളിയിലും, ശ്വാസത്തിൻ്റെ താളത്തിലും, ആ നെഞ്ചിടിപ്പിൽ പോലുമുണ്ട് ഞാൻ.  

നീ പോലും അറിയാതെ നിന്നെക്കാൾ ഏറെയുണ്ട്..നിന്നിൽ, ഇന്നു ഞാൻ.

Comments

  1. വൈകിപ്പോകാത്ത തിരിച്ചറിവുകൾ എപ്പോഴും മധുരമുള്ളതാണ്.. നല്ലെഴുത്ത്.

    ReplyDelete
    Replies
    1. ഒരുപാട് നന്ദി 😊 വായനക്കും, പ്രോത്സാഹനത്തിനും.

      Delete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്