ജല്പനങ്ങൾ

ഇടറുന്നതെന്തെ? വാക്കുകൾ പകുതിക്ക് മുറിയുന്നതെന്തേ? പിടയുന്നതെന്തേ ഉള്ളം, കൺകോണിലെൻ്റെ, നനവുരുണ്ടു കൂടുന്നതെന്തേ? ഓർമ്മപ്പാളി തുറന്നു പോയതെന്തേ വെറുതെ, കാലം നിറം കെടുത്തിയൊരു ചിത്രത്തിൽ മനസ്സുടക്കിയതെന്തേ? നിന്നെ ഞാനിനിയും മറക്കാത്തതെന്തേ, മറന്നെന്ന കള്ളം ഞാൻ വീണ്ടും പറയാൻ ശ്രമിക്കുന്നതെന്തേ?

കൊതിക്കുന്നതെന്തേ ഞാൻ, ഒരിക്കലെങ്കിലും നിന്നോടൊത്തുള്ളൊരോർമ്മയിലേക്ക്, വീണ്ടും പോകാൻ വെമ്പുന്നതെന്തേ? ജീവിതമെന്തേ, ഒരിക്കലുമടുക്കാത്ത എതിർദിശകളിലേക്ക് നിഷ്ക്കരുണം
നമ്മെ പകുത്തെറിഞ്ഞതെന്തേ?

ഒരിക്കലെങ്കിലും പിടയാത്തതെന്തെ, ഓർക്കാത്തതെന്തേ നീ, എന്നെയൊന്നു കാണാൻ ആ കണ്ണുതുടിക്കാത്തതെന്തേ? മായ്ക്കാൻ, മറക്കാൻ, ഓർമ്മകളിൽ നിന്നുമോടിയൊളിക്കാൻ സാധിക്കുവതെന്തേ നിനക്ക്, എനിക്കോ അതിനിന്നും കഴിയാത്തതെന്തേ? 

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്