വിശ്വാസം

എന്തൊരു പൊള്ളുന്ന വാക്കാണത്!
ഉള്ളം കയ്യിൽ വച്ചു
താലോലിച്ചവക്ക്,
ഒരു കുമ്പിൾ വെള്ളത്തിൻ്റെ
ചോരുന്ന ആയുസ്സ് മാത്രമെന്ന്,
ഒരു നേരമ്പോക്കിൻ്റെ
നിസ്സാരത മാത്രമെന്ന്,
നിറം മങ്ങി പൊളിഞ്ഞടർന്നു
വേഗം വീഴുമൊരു ചായമെന്ന്,
കാണാതെ, അറിയാതെ
എൻ്റെ നേർത്ത കൈ പൊള്ളി.

ആ വാക്കിനിന്നും അതേ ചൂടാണ്..
വീണ്ടും പൊള്ളുമെന്നു പേടിച്ച്
ഞാൻ മുറുകെ പിടിക്കാൻ
പേടിക്കുന്നത്ര ചൂട്!

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്