ഒടുവിൽ

ഇടമുറിഞ്ഞു പെയ്യുന്ന മഴ കണക്ക് ഞാനിരുന്നു കരഞ്ഞു. മഴ പോലെ കണ്ണീര്, പിന്നെ മൂടിക്കെട്ടിയ ആകാശം പോലെ ഒരേ മരവിപ്പ്. മരവിപ്പിൽ നിന്ന് ഞെട്ടിയുണരുമ്പോൾ ശൂന്യത. ശൂന്യത വീർപ്പുമുട്ടിക്കുമ്പോൾ പിന്നെയും ആർത്തലച്ച് മനസ്സിൽ വിഷമത്തിൻ്റെ പേമാരി.

ഒരേ വട്ടത്തിൽ കിടന്ന്, എൻ്റെ കലങ്ങിയ മനസ്സ് കറങ്ങിക്കൊണ്ടേയിരുന്നു. നെഞ്ചിൻ്റെ നീറ്റലിൻ്റെ ചൂട്, ഇരു കണ്ണിലൂടെയും ഒലിച്ചിറങ്ങിപ്പോയിക്കൊണ്ടിരുന്നു.

ഒന്നുമോർക്കാതിരിക്കാൻ ഉറക്കമാണ് നല്ലതെന്ന് തോന്നി. ഉറക്കത്തിലോ പക്ഷെ, ദുസ്വപനങ്ങളും, ഒറ്റപ്പെടലും, ഭയവും, നോവും. എനിക്ക് തീ പോലെ പൊള്ളി. കരച്ചിലിൽ തലയിണയിൽ നനവിൻ്റെ ചുടു വട്ടങ്ങൾ വീണു. 

പകലെന്നോ രാവെന്നോ ഇല്ലാതെ, ഉറക്കമെന്നോ ഉണർവ്വെന്നോ ഇല്ലാതെ ആശ്വസിക്കാൻ ഒരു പിടിവള്ളിപോലും ഇല്ലാതെ മനസ്സ് പുകഞ്ഞു കൊണ്ടേയിരുന്നു.

*****

ഒരു പകലും ഒരു രാത്രിയും ഞാനിരുന്നു കരയേണ്ടി വന്നു, ഒന്നായിരുന്ന നമ്മളിനി രണ്ടാണെന്നെനിക്ക് ബോധ്യം വരാൻ.
 എനിക്ക് ജീവനില്ലാതായെന്നു ഞാൻ തിരിച്ചറിയാൻ.

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്