ഭക്തി

എന്താണ് ഭക്തി കണ്ണാ? ഓരോ തവണ നിന്നെ കണ്ണു നിറയെ കണ്ടിട്ടും മതിയായില്ലെന്ന് എൻ്റെ കണ്ണുകൾ പറയുന്നു. നിൻ്റെ നടക്കൽ പലവുരു തൊഴുതിട്ടും, എൻ്റെ കൈകൾക്ക് തൃപ്തി വരുന്നില്ല. നിൻ്റെ അമ്പലമുറ്റത്ത് എത്ര തവണ നടന്നിട്ടും, ഇനിയും എന്നു പറഞ്ഞെൻ്റെ കാലുകൾ മുന്നോട്ടായുന്നു.  എത്ര ജപിച്ചിച്ചിട്ടും മതിവരാതെ,  നിൻ്റെ നാമങ്ങൾ എൻ്റെ നാവിൻതുമ്പത്ത് തത്തിക്കളിക്കുന്നു.  ഒരു നൂറു കാര്യങ്ങളിൽ മേയുന്ന മനസ്സിലും നിൻ്റെ മുഖം മായാതെ നിൽക്കുന്നു. ഇതോ ഭക്തി?

എവിടെയാണ് നീ കണ്ണാ? എനിക്കു ചുറ്റുമുള്ള ഓരോ കണികയിലും ഉണ്ടെന്ന് പറയുന്നു നീ. ഞാൻ കാണുന്ന ഓരോ ചെറു പുഞ്ചിരിയിലും ഉണ്ട് നീ. ഉള്ളു വിങ്ങുന്ന നേരത്ത് ഇനി മതി എന്ന മനസ്സിൻ്റെ തോന്നലിൽ ഇല്ലേ നീ? കണ്ണൊന്നടച്ചാൽ കൂടെയുണ്ടെന്ന വിശ്വാസത്തിലും നീ. തനിച്ചിരിക്കുമ്പോൾ കൂട്ടായി, എന്നെ തൊടുന്ന മഴയായി, കാറ്റായി, വെളിച്ചമായി..എന്തിന്, ഇരുളിൽ മനസ്സിൻ്റെ ധൈര്യമായി പോലും നീ. ഈ കയ്യൊന്ന് നീട്ടിയാൽ അതിനറ്റം ഞാൻ കാണാതെ എങ്കിലും പിടിക്കുന്നുവോ നീ? മനസ്സു മുഴുവനും നിറഞ്ഞ്, ഇനിയീ ഞാൻ തന്നെയും ആകുന്നുവോ നീ.

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്